വ്യാജ രേഖകേസ്; ആദിത്യന്‍ കര്‍ദിനാളിനെതിരെ വ്യാജ രേഖ നിര്‍മ്മിച്ചിട്ടില്ലെന്ന് ബിഷപ്പ് ജേക്കബ് മനത്തോടത്ത്

വ്യാജ രേഖകേസില്‍ ക‍ഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിത്യന്‍ കര്‍ദിനാളിനെതിരെ വ്യാജ രേഖ നിര്‍മ്മിച്ചിട്ടില്ലെന്ന് ബിഷപ്പ് ജേക്കബ് മനത്തോടത്ത്.ആദിത്യന്‍റെ കയ്യിലുണ്ടായിരുന്നത് കൊച്ചിയിലെ വ്യവസായ സ്ഥാപനത്തിന്‍റെ സര്‍വ്വറിലുണ്ടായിരുന്ന രേഖയുടെ സ്ക്രീന്‍ ഷോട്ട് മാത്രമാണ്.

രേഖയില്‍ കര്‍ദിനാളിന്‍റെ പേരുണ്ടെന്നും വ്യാജ രേഖ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കേസില്‍ പ്രതിയാക്കപ്പെട്ട ബിഷപ്പ് ജേക്കബ് മനത്തോടത്ത് ആവശ്യപ്പെട്ടു.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിര്‍മ്മിച്ചെന്ന കേസില്‍ കോന്തുരുത്തി സ്വദേശി ആദിത്യനെ പോലീസ് ക‍ഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.വ്യാജ രേഖ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന കമ്പ്യൂട്ടറും പോലീസ് പിടിച്ചെടുത്തിരുന്നു.ഫാദര്‍ ടോണി കല്ലൂക്കാരന്‍റെ നിര്‍ദേശപ്രകാരമാണ് താന്‍ വ്യാജ രേഖ നിര്‍മ്മിച്ചതെന്നും ആദിത്യന്‍ പോലീസിന് മൊ‍ഴി നല്‍കിയിരുന്നു.

എന്നാല്‍ പോലീസ് ആദിത്യനെക്കൊണ്ട് നിര്‍ബന്ധിച്ചാണ് ഇത്തരത്തില്‍ പറയിപ്പിച്ചതെന്ന് എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത് പറഞ്ഞു.രേഖ വ്യാജമായി നിര്‍മ്മിച്ചതല്ല.ഒരു വ്യവസായ സ്ഥാപനത്തിന്‍റെ സര്‍വ്വറിലുള്ള രേഖയുടെ സ്ക്രീന്‍ ഷോട്ട് എടുത്ത് ഫാദര്‍ പോള്‍ തേലക്കാട്ടിന് അയച്ചുകൊടുക്കുകയാണ് ഉണ്ടായത്.

ചിലരുടെ തിരക്കഥക്കനുസരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നതെന്നും കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബിഷപ്പ് മനത്തോടത്ത് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ചില മെത്രാന്‍മാരുടെ ബാങ്ക് നിക്ഷേപങ്ങള്‍ സംബന്ധിച്ച രേഖകളില്‍ ആദിത്യന് സംശയം തോന്നി. അതിനാലാണ് അത് സംബന്ധിച്ച് ആദിത്യന്‍ അന്വേഷിച്ചതെന്നും സഹായ മെത്രാന്‍മാര്‍ പറഞ്ഞു.ഭൂമിയിടപാടുമായി ബന്ധപ്പെട്ട അ‍ഴിമതി പുറത്തുകൊണ്ടുവരാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വൈദികരെ വ്യാജ രേഖ കേസില്‍ പ്രതികളാക്കി പീഡിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇതിന്‍റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത വൈദികര്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News