തിരുവനന്തപുരത്ത് വ്യാപാരസ്ഥാപനത്തില്‍ വന്‍തീപിടിത്തം; തീ മറ്റ് കടകളിലേക്കും പടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ പവര്‍ഹൗസ് റോഡില്‍ വ്യാപാരസ്ഥാപനത്തിന് തീ പിടിച്ചു.

പാര്‍ത്താസിനു സമീപത്തെ കെട്ടിടത്തിലാണ് വന്‍ തീപിടുത്തമുണ്ടായത്.

എംജി റോഡ് പഴവങ്ങാടി ജങ്ഷനിലെ കുടക്കടയിലാണ് ആദ്യം തീ കണ്ടത്. തീ മറ്റ് കടകളിലേക്കും പടര്‍ന്നുകൊണ്ടിരിരിക്കയാണ്. 5 ഫയര്‍ഫോഴ്സ് യൂണിറ്റ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നു.

തീ പടര്‍ന്നതോടെ നഗരത്തില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. സമീപത്തെ വീടുകളില്‍നിന്നും കടകളില്‍നിന്നും ജനങ്ങളെ ഒഴിപ്പിച്ചു.

തീ അണക്കുന്നതിനിടെ ഒരു ഫയര്‍മാന് പരുക്കേറ്റു. ചെങ്കല്‍ച്ചൂള യൂണിറ്റിലെ സന്തോഷിനാണ് പരിക്കേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News