നസീറിനെ ആക്രമിച്ച സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല; നീതിപൂര്‍വ്വമായ അന്വേഷണം വേണമെന്ന് എംവി ജയരാജന്‍

കോഴിക്കോട്: വടകര ലോകസഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെതിരെ നടന്ന അക്രമത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.

നസീറിനെ ആക്രമിച്ച സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. അക്രമത്തിന് പിന്നില്‍ ആരായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ജനങ്ങളെ സത്യം ബോധ്യപ്പെടുത്തണം.

ഇതിന് നീതിപൂര്‍വ്വമായ അന്വേഷണം വേണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നസീറിനെ സന്ദര്‍ശിച്ച ശേഷം ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News