ലെസ്ബിയനായ അപരിചിതയായ സ്ത്രീയുമായി പെണ്‍കുട്ടിയുടെ ചാറ്റിംഗ്; ഒടുവില്‍ സംഭവിച്ചത്

ലെസ്ബിയന്‍ ജീവിതം വേറിട്ട പ്രമേയത്തിലൂടെ അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ് ഹ്രസ്വചിത്രം ‘മീ അമോര്‍’.

ലെസ്ബിയന്‍ റിലേഷനിലേക്ക് ആകൃഷ്ടയാകുന്ന പെണ്‍കുട്ടിയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും ഒരു മെസഞ്ചര്‍ ചാറ്റിലൂടെ അവതരിപ്പിക്കുന്ന രീതിയാണ് മീ അമോര്‍ സ്വീകരിച്ചിരിക്കുന്നത്.

തന്നോട് ലെസ്ബിയന്‍ താല്‍പര്യമുള്ള അപരിചിതയായ ഒരു സ്ത്രീയുമായി പ്രധാന കഥാപാത്രമായ പെണ്‍കുട്ടിയുടെ ചാറ്റിങ്ങിലൂടെ തുടങ്ങുന്ന ചിത്രം പിന്നീട് ലെസ്ബിയന്‍ സാധ്യതകളിലേക്ക് അവളെ എത്തിക്കുന്നു.

തങ്ങളുടെ വികാരങ്ങളും ലൈംഗിക ചിന്തകളും തുറന്ന് പറയാനോ പ്രകടിപ്പിക്കാനോ ഇടമില്ലാത്ത ഒരു സ്‌പേസില്‍ അവര്‍ക്ക് സംഭവിച്ചേക്കാവുന്ന അബദ്ധങ്ങള്‍ ഈ ഹൃസ്വ ചിത്രം കാണിച്ച് തരുന്നു.

ആധുനിക യുഗത്തിലെ ഒരു അമ്മയും മകളും തമ്മിലുള്ള ഇഴയടുപ്പമില്ലാത്ത ബന്ധത്തെ നിശബ്ദമായി ഈ ചിത്രം നമുക്ക് മുന്നില്‍ തുറന്നു കാണിക്കുന്നു.

ചിത്രത്തിന്റെ ക്‌ളൈമാക്‌സില്‍ ചില സന്ദേശങ്ങള്‍ ഈ ചിത്രം പറയാതെ പറയുന്നുണ്ട്. അത് പ്രേക്ഷകരുടെ ഭാവനക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും.

കഴിഞ്ഞദിവസം യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ബാസോത് ടി ബാബുരാജാണ് സംവിധാനം. നിരവധി സിനിമകളുടെ എഡിറ്ററായിട്ടുള്ള കെ.ആര്‍ മിഥുനാണ് നിര്‍മ്മാണം. ആഷിതാ, സിന്ധു നാരായണന്‍ എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംഗീതം അനശ്വര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News