പ്രണയത്തിന്‍റെ ലഹരിയും ഭാവങ്ങളും ദുരൂഹതകളും തേടി ‘നൈറ്റ് കോഫി’

ഡ്രീം ക്രീയേറ്റീവിന്റെ ബാനറിൽ ശരത് ചരുവിള തിരക്കഥയും സംവിധാനവും നിർവഹിച്ച നൈറ്റ് കോഫി എന്ന ഷോർട് ഫിലിം പുറത്തിറങ്ങി. പുതുതലമുറയിലെ പ്രണയത്തിന്റെ വിവിധ ഭാവങ്ങളാണ് ചിത്രം പറയുന്നത്. “രാത്രിയിലെ ചുടു ചുംബനത്തെക്കാൾ ലഹരി ഒരു കപ്പ് ചൂട് കോഫി “എന്ന ടാഗ് ലൈനോട് കൂടി ഷോർട് ഫിലിം ഇതിനോടകം യൂട്യൂബിൽ ശ്രദ്ധ നേടിക്ക‍ഴിഞ്ഞു.

പ്രണയവും പ്രണയത്തിലെ ചതിക്കു‍ഴികളെയും വ്യത്യസ്തമായ രീതിയില്‍ കെെകാര്യം ചെയ്തിരിക്കുന്നുവെന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. പ്രണയബന്ധങ്ങളിലെ ദുരൂഹതകള്‍ വേറിട്ട കാ‍ഴ്ച്ചപ്പാടിലാണ് ചിത്രം നോക്കിക്കാണുന്നത്. ശരത് ചരുവിള, അഭിരാമി നാഥ്, സന്തോഷ്‌ ബെൻ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കെെകാര്യം ചെയ്തിരിക്കുന്നത്.

ഷാനോ ജി ഫ്രാൻസിസിന്റെ വരികൾക്ക് ജിനൊ ജോൺ എബ്രഹാമാണ് സംഗീതം നൽകിയിരിക്കുന്നത് എവുഗിന്‍ ഇമ്മാനുവേലും അന്നപൂർണയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിൽ ക്യാമറ നിർവഹിച്ചിരിക്കുന്നത് ഷമീർ ജിബ്രാൻ ആണ് രാഹുൽ ഹരിഹരൻ അസ്സോസിയേറ്റ് ചെയ്ത ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അരുൺ വി ആർ ആണ്. ശരത് ചരുവിള ഒരുക്കുന്ന നാലാമത്തെ ചിത്രം ആണ് നൈറ്റ് കോഫി. ഡ്രീം ക്രീയേറ്റീവ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here