കശ്മീരിലെ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ സംഭവം; മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കും

കശ്മീരിലെ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ സംഭവത്തിൽ നടപടികൾ ആരംഭിച്ചു. ശ്രീനഗർ വ്യോമത്താവളത്തിലെ എയർ ഓഫീസർ കമാൻഡിങ്ങിനെ മാറ്റി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസുടുക്കും. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും സേനാവൃതങ്ങൾ അറിയിച്ചു.

കശ്മീരില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഇന്ത്യൻ സേന തന്നെ വെടിവച്ചിട്ട സംഭവത്തിലാണ് വ്യോമസേന നടപടികൾ ആരംഭിചിരിക്കുന്നത്. ഫെബ്രുവരി 27ന് പാക് യുദ്ധവിമാനമാണെന്ന് തെറ്റിധരിച്ച് വ്യോമസേന ഇന്ത്യയുടെ എംഐ 17 ഹെലികോപ്റ്ററിനെ വെടിവെച്ചിടുകയായിരുന്നു.

ആറ് സൈനികരാണ് കൊല്ലപ്പെട്ടതും.സംഭവത്തെ തുടർന്ന് ശ്രീനഗര്‍ വ്യോമതാവളത്തിലെ എയര്‍ ഓഫിസര്‍ കമാന്‍ഡിങ്ങിനെ മാറ്റി. കൃത്യമായ വിവരം കൈമാറുന്നതിലും നടപടികള്‍ ഏകോപിപ്പിക്കുന്നതിലും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴച്ച ഉണ്ടായതായി ആഭ്യന്തര അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥനെതിരായ നടപടി.

വീഴ്ച വരുത്തിയ ഉദ്യോഗതർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്കും കേസെടുക്കുമെന്നുംഫെബ്രുവരി 27ന് പാക് യുദ്ധവിമാനമാണെന്ന് തെറ്റിധരിച്ച് വ്യോമസേന ഇന്ത്യന്‍ ഹെലികോപ്റ്ററിനെ വെടിവെച്ചിടുകയായിരുന്നു സേന വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിവെയ്പ്പ് നടക്കുന്ന സമയത്ത് എന്തുകൊണ്ടാണ് സുരക്ഷിതമായ മറ്റൊരു സ്ഥലത്തു ലാൻഡ് ചെയ്യിക്കാതെ ഹെലികോപ്റ്റർ തീരിച്ചു ബേസ് ക്യാമ്പിലേക്ക് വിളിച്ചത് എന്നതിലടക്കം അന്വേഷണം നടക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സേനാ വൃത്തങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here