ഇവിഎം അട്ടിമറി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിശബ്ദതയില്‍ ആശങ്കയുണ്ടെന്ന് മെഹ്ബൂബ മുഫ്തി; അണിയറയില്‍ അടുത്ത ബാലാകോട്ട് ഒരുങ്ങുന്നു

ശ്രീനഗര്‍: ഇവിഎം അട്ടിമറിയില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടരുന്ന നിശബ്ദത ആശങ്കപ്പെടുത്തുന്നതാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി.

അട്ടിമറി നടന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയിട്ടില്ലെന്നും മെഹ്ബൂബ ട്വീറ്റ് ചെയ്തു. അട്ടിമറി നടത്തുന്നത് അണിയറയില്‍ അടുത്ത ബാലാകോട്ട് ഒരുങ്ങുന്നതായി വ്യക്തമാക്കുന്നതാണെന്നും മെഹ്ബൂബ പറഞ്ഞു.

”ബിജെപി ജയിക്കുന്നതോ തോല്‍ക്കുന്നതോ ഈ ലോകത്തിന്റെ അവസാനമല്ല. എന്നാല്‍ അതു സ്ഥാപനങ്ങളില്‍ അട്ടിമറി നടത്തുമെന്നും മാധ്യമങ്ങളുടെ നിലവാരത്തകര്‍ച്ചയുണ്ടാക്കുമെന്നുമുള്ളതാണു സത്യം.

ഈ സംവിധാനത്തിലുള്ള ആത്മാഭിമാനമുള്ള പലരും, മാധ്യമപ്രവര്‍ത്തകരടക്കം എഴുന്നേറ്റുനിന്ന് അവരുടെ ശബ്ദം ഉയര്‍ത്തുന്നുണ്ട്. എന്താണോ ശരി, അതിനുവേണ്ടിയുള്ള അവരുടെ പോരാട്ടത്തെ ഈ ഫലം ബാധിക്കില്ലെന്നു പ്രതീക്ഷിക്കുന്നു.”- മെഹ്ബൂബ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News