ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണുന്നത് നിരീക്ഷകരുടെ സാനിധ്യത്തിലാവും. കര്‍ശമ സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുക്കുന്നത്

ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെണലിനുളള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി ക‍ഴിഞ്ഞു രാവിലെ സ്‌ട്രോങ് റൂമില്‍നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ അതതു നിയമസഭാ മണ്ഡലങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഹാളിലേക്കു മാറ്റും. തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാകും യന്ത്രങ്ങള്‍ പുറത്തെടുക്കുന്നത്.

ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും നിശ്ചിത എണ്ണം ടേബിളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വറും കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റും ഉള്‍പ്പടെ മൂന്നു പേരാണ് ഉണ്ടാകുക. എട്ടരയോടെ ആദ്യ ഫലസൂചന അറിയാനാകുമെന്നാണ് പ്രതീക്ഷ.വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനത്തിന് നിയന്ത്രണം ഉണ്ടാവും കര്‍ശന സുരക്ഷയാണ് വോട്ടെണല്‍ കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്ഥാനാര്‍ഥി, ചീഫ് കൗണ്ടിങ് ഏജന്റ്, വരണാധികാരിയില്‍നിന്നോ ഉപ വരണാധികാരിയില്‍നിന്നോ അനുമതി പത്രം ലഭിച്ചിട്ടുള്ള കൗണ്ടിങ് ഏജന്റുമാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന പാസ് ലഭിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കു പ്രവേശിപ്പിക്കൂ. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല.

കൗണ്ടിങ് ഏജന്റുമാര്‍ 23ന് രാവിലെ 7.30നു മുന്‍പായി അനുവദിച്ചിട്ടുള്ള കൗണ്ടിങ് ഹാളില്‍ പ്രവേശിക്കണം. കൗണ്ടിങ് പൂര്‍ത്തിയാകുന്നതുവരെ ഇവര്‍ ഹാളില്‍ ഉണ്ടായിരിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് ഫലം ജനങ്ങളിലെത്തിക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക മീഡിയ റൂം സജ്ജമാക്കിയിട്ടുണ്ട്. വോട്ടെണല്‍ ദിവസം മദ്യശാലകള്‍ അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News