ചികിത്സ പിഴവ് മൂലം പത്ത് വയസുകാരന്റെ മരണം; സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ആറ്റുകാല്‍ ദേവി ആശുപ്രത്രിക്കെതിരെ അമര്‍ഷം പുകയുന്നു; നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് ബന്ധുക്കളുടെ കത്ത്

തിരുവനന്തപുരം: സംഘപരിവാര്‍ നിയന്ത്രണത്തിലുളള ആശുപത്രിയിലെ ചികില്‍സ പിഴവ് മൂലം പത്ത് വയസുകാരന്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു.

തിരുവനന്തപുരം ആറ്റുകാലില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കെതിരെ പരാതിയുമായി മരണപ്പെട്ട കുട്ടിയുടെ ബന്ധുകള്‍ രംഗത്ത്.

വയറ്റില്‍ പരിക്കേറ്റ കുട്ടിക്ക് പ്രാഥമിക പരിശോധന പോലും നടത്താതെ ചികില്‍സ നല്‍കിയതിലെ പാകപിഴവാണ് മരണകാരണമെന്ന് ബന്ധുകളുടെ ആരോപണം. തിരുവനന്തപുരം ആറ്റുകാലില്‍ പ്രവര്‍ത്തിക്കുന്ന ആറ്റുകാല്‍ ദേവി ആശുപത്രിക്കെതിരെയാണ് ബന്ധുകളുടെ പരാതി.

സൈക്കിളില്‍ നിന്ന് വീണ് പരുക്കേറ്റ നിലയിലാണ് ആറ്റുകാല്‍ സ്വദേശിയായ പത്ത് വയസുകാരന്‍ അനന്തകൃഷ്ണനെ സംഘപരിവാര്‍ നിയന്ത്രണത്തിലുളള ആറ്റുകാല്‍ ആശുപത്രിയിലെത്തിക്കുന്നത്.

എന്നാല്‍ സ്‌കാന്‍ ചെയ്ത് പരിക്കിന്റെ ആഴം പരിശോധിക്കാതെ വയറ്റില്‍ സ്റ്റിച്ച് ഇട്ടു വീടിടലേക്ക് കുട്ടിയെ പറഞ്ഞയച്ചു. എന്നാല്‍ രാത്രിയോടെ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീണ്ടും ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് സിടി സ്‌കാന്‍ എടുത്തപ്പോഴാണ് അന്തരികമായി രക്ത സ്രാവം ഉണ്ടെന്ന് കണ്ടെത്തിയത്. കുട്ടിയുടെ നില ഗുരുതരമാണെന്ന് കണ്ടെത്തിയതനെ തുടര്‍ന്ന് മറ്റെതെങ്കിലും ആശുപത്രിലേക്ക് കൊണ്ട് പോകാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു.

തലസ്ഥാനത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി മെയ് 10ന് മരണപ്പെട്ടു. ആദ്യം വിദഗ്ധ പരിശോധന നടത്താതെ സ്റ്റിച്ച് ഇട്ട് വീട്ടില്‍ പറഞ്ഞ് വിട്ടതാണ് തന്റെ മകന്‍ മരണപെടാന്‍ കാരണമെന്ന് ബന്ധുകള്‍ ആരോപിക്കുന്നു

ആറ്റുകാല്‍ ആശുപത്രിയിലെ ക്യാഷ്യാലിറ്റില്‍ ഉണ്ടായിരുന്ന ഡോക്ടറുടെ അനാസ്ഥയാണ് മരണകാരണമെന്ന് വ്യക്തമായതോടെ ആശുപ്രത്രിക്കെതിരെ അമര്‍ഷം പുകയുകയാണ്. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

സംഘപരിവാര്‍ നിയന്ത്രണത്തിലുളള ഈ ആശുപത്രിയില്‍ എംബിബിഎസ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ചികില്‍സ നടത്തുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുകള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here