”തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലീങ്ങള്‍”; മുസ്ലീം സമുദായത്തെ അതിരൂക്ഷമായി ആക്ഷേപിച്ച് പിസി ജോര്‍ജ്ജ്

തിരുവനന്തപുരം: മുസ്ലീം സമുദായത്തെ അതിരൂക്ഷമായി ആക്ഷേപിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്.

തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലീങ്ങളെന്ന് പിസി ഒരു ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു. ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളി ആക്രമണത്തെ പരാമര്‍ശിച്ച് കൊണ്ടാണ് പിസിയുടെ പ്രതികരണം.

പൂഞ്ഞാറില്‍ മുസ്ലീം വോട്ട് പതിനായിരത്തില്‍ താഴെ മാത്രമാണെന്നും അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പിസി പറയുന്നു.

തനിക്ക് ജയിക്കാന്‍ ബിജെപി വോട്ടുകള്‍ മാത്രം മതിയെന്നും പിസി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

മണ്ഡലത്തിലെ മുസ്ലീങ്ങളുടെ ഔദാര്യം വേണ്ടെന്നും അവരെ പുകഴ്ത്തി കൊണ്ട് താന്‍ ചുമ്മാ പ്രസംഗിക്കുന്നതാണെന്നും പിസി ജോര്‍ജ്ജ് സംഭാഷണത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News