സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം; എന്‍ഡിഎ കേവലഭൂരിപക്ഷം കടന്നു

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ഫല സൂചനകള്‍ പുറത്ത്.

ഏറ്റവും ഒടുവിലായി വന്ന വിവരങ്ങള്‍ പ്രകാരം 20ല്‍ 19 സീറ്റുകളിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. ആലപ്പുഴയില്‍ ഇടതുമുന്നണിയുടെ എഎം ആരിഫ് മുന്നേറുന്നു.

അതേസമയം, എന്‍ഡിഎ കേവലഭൂരിപക്ഷം കടന്നു. 312 മണ്ഡലങ്ങളിലാണ് ബിജെപി സഖ്യം മുന്നിട്ട് നില്‍ക്കുന്നത്. യുപിഎ 106 മണ്ഡലങ്ങളിലും മറ്റുള്ളവര്‍ 91 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. ബിഎസ്പി-എസ്പി സഖ്യം 14 മണ്ഡലങ്ങളിലും തൃണമൂല്‍ 13ലും ലീഡ് ചെയ്യുന്നു.

തമിഴ്നാട്ടില്‍ 39ല്‍ 31 സ്ഥലത്ത് ഡിഎംകെ സഖ്യം ലീഡ് ചെയ്യുന്നു. മഹാരാഷ്ട്രയില്‍ 36, ബംഗാളില്‍ ഏഴ്, കര്‍ണാടകയില്‍ 21, ബീഹാറില്‍ 26, യുപിയില്‍ 43 എന്നിങ്ങനെയാണ് എന്‍ഡിഎയുടെ ലീഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News