സുമലതയും ഹേമാ മാലിനിയും വിജയത്തിലേക്ക്; പ്രകാശ് രാജ് തോല്‍വിയിലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സിനിമാ താരങ്ങളില്‍ സുമലതയും ഹേമാ മാലിനിയും വിജയത്തിലേക്ക്.

കര്‍ണാടകത്തിലെ മണ്ഡിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സുമലത ജെഡിഎസിലെ നിഖില്‍ കുമാരസ്വാമിയേക്കാള്‍ നേരിയ വോട്ടിന് മുന്നിലാണ്.

മത്സരിച്ച പ്രമുഖ താരങ്ങളായ പ്രകാശ് രാജും, ഊര്‍മിള മഡോണ്ഡ്കറും വന്‍ തോല്‍വിയിലേക്ക് നീങ്ങുകയാണ്. ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിച്ച പ്രകാശ് രാജിന് 18000 വോട്ട് മാത്രമാണ് നേടാനായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിസ്വാന്‍ ആസാദ് വിജയത്തിലേക്ക് നീങ്ങുകയാണ്.

നോര്‍ത്ത് മുംബൈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഊര്‍മിള മഡോണ്ഡ്കര്‍ ബിജെപി സ്ഥാനാര്‍ഥി ഗോപാല്‍ ഷെട്ടിയോട് വന്‍ തോല്‍വിയിലേക്കാണ് നീങ്ങുന്നത്.

ഉത്തര്‍പ്രദേശിലെ മഥുര മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഹേമാ മാലിനി വിജയത്തിലേക്ക് നീങ്ങുകയാണ്. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ബോളിവുഡ് താരം സണ്ണി ഡിയോളിന് 5000 വോട്ടിന്റെ ലീഡുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News