ഇടുക്കിയിലെ പരാജയ കാരണം വിശദമായി പരിശോധിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി

എല്‍ഡിഎഫിന്റെ ഇടുക്കിയിലെ ദയനീയ പരാജയം വിശദമായി പരിശോധിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍.

ബിജെപി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരരുതെന്ന വോട്ടര്‍മാരുടെ ചിന്താഗതിയാണ് കേരളത്തില്‍ യുഡിഎഫിന് അനുകൂലമായതെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ലോക് സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഇടത്പക്ഷത്തിന് ഇത്തവണ ഉണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസ് 1,71,053 വോട്ടിനാണ് വിജയിച്ചത്. 2014ല്‍ 50,542 വോട്ടിന് ഇടത് സ്ഥാനാര്‍ത്ഥി അഡ്വ. ജോയിസ് ജോര്‍ജ് ഡീന്‍ കുര്യാക്കോസിനെ പരാജയപ്പെടുത്തിയിരുന്നു്.

അന്ന് ഇടത് പക്ഷത്തിന് ഭൂരിപക്ഷം നല്‍കിയ നാല് നിയമസഭാ മണ്ഡലങ്ങളിള്‍ ഉള്‍പ്പെടെ ഏഴ് മണ്ഡലങ്ങളിലും ഇത്തവണ യുഡിഎഫ് മികച്ച ഭൂരിപക്ഷം നേടി. പരാജയ കാരണങ്ങള്‍ ഇടത് മുന്നണി പരിശോധിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ പറഞ്ഞു.

യുഡിഎഫിന് ആകെ 4,98,493 വോട്ടും എല്‍ഡിഎഫിന് 3,27,440 വോട്ടുകളുമാണ് ലഭിച്ചത്.എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന് 78,648 വോട്ടും ലഭിച്ചു.മണ്ഡലത്തില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന ആക്ഷേപം ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here