”എന്നും ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കും, സമരമുഖങ്ങളില്‍ കൂടുതല്‍ വീറോടെയുണ്ടാകും”: എംബി രാജേഷ്

തനിക്ക് വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി എംബി രാജേഷ്. പാലക്കാട് വിജയിച്ച വി.കെ.ശ്രീകണ്ഠന് അഭിനനന്ദനങ്ങളും അദ്ദേഹം രേഖപ്പെടുത്തി.

എംബി രാജേഷിന്റെ വാക്കുകള്‍:

പാലക്കാട് വിജയിച്ച യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി വി.കെ.ശ്രീകണ്ഠന് എന്റെ അഭിനനന്ദനങ്ങള്‍. നേരിട്ട് അഭിനന്ദിക്കാന്‍ ഫോണില്‍ വിളിച്ചെങ്കിലും ലഭ്യമായില്ല. എനിക്ക് വോട്ട് ചെയ്ത എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.

കഴിഞ്ഞ പത്തുവര്‍ഷം ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങളേല്‍പ്പിച്ച ചുമതല പാര്‍ലമെന്റിനകത്തും പുറത്തും ഫലപ്രദമായി നിര്‍വ്വഹിക്കാന്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ ജനകീയ പ്രശ്നങ്ങള്‍ നിരന്തരമായി ഉന്നയിക്കാനും മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും കഴിഞ്ഞു എന്നതില്‍ സംതൃപ്തിയുണ്ട്.

കമ്മ്യൂണിസ്റ്റ് മൂല്യങ്ങളും ആദര്‍ശങ്ങളും ഉയര്‍ത്തിപ്പിടിച്ചു കൊണ്ടും ആരോപണങ്ങളോ ദുഷ്പേരോ കേള്‍പ്പിക്കാതെയും പ്രവര്‍ത്തിക്കാനായതില്‍ പ്രത്യേകമായ അഭിമാനമുണ്ട്. എം.പി.എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച അനേകം പേരുണ്ട്. എല്ലാവര്‍ക്കും നന്ദി. എന്റെ കൂടെ പ്രവര്‍ത്തിച്ച സൂധീഷ് Sudheesh Azhiyur(ദല്‍ഹി), മിഥുന്‍, Mithun Damodharan സുധീഷ്‌കുമാര്‍ Sudheesh Kumar, രാജഗോപാല്‍, എന്റെ ഡ്രൈവര്‍ രാജേഷ് Rajesh Rajuഎന്നിവരുടെ സേവനങ്ങള്‍ വിലപ്പെട്ടതാണ്. അവര്‍ക്കെല്ലാം അളവറ്റ നന്ദി.

ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുന്നു. ജയപരാജയങ്ങളെയൊന്നും വ്യക്തിപരമായി കാണുന്നില്ല. കേരളമാകെ ദൃശ്യമായ ഒരു പ്രവണത പാലക്കാട്ടും പ്രതിഫലിച്ചു. അതിന്റെ സൂക്ഷ്മമായ വിശകലനങ്ങള്‍ പിന്നീട് നടത്തേണ്ടതാണ്. ഇവിടെ അതിന് മുതിരുന്നില്ല. മുമ്പെന്നതുപോലെ തുടര്‍ന്നും ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കും. സമരമുഖങ്ങളില്‍ കൂടുതല്‍ വീറോടെയുണ്ടാകും.

A battle lost is not a war lost
A battle won is not a war won too

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News