പ്രണയിച്ചു ത്രില്ലടിപ്പിക്കാന്‍ ‘ലൂക്ക’

ടോവിനോ തോമസ് നായകനായി നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ‘ലൂക്ക’ ജൂണില്‍ പ്രദര്‍ശനത്തിനെത്തും.

കലാകാരനും ശില്‍പ്പിയുമായ ലൂക്ക എന്ന കഥാപാത്രമായാണ് ടൊവിനോയെത്തുന്നത്. നിഹാരിക എന്ന റീസേര്‍ച്ച് വിദ്യാര്‍ത്ഥിനിയായി അഹാന കൃഷ്ണ നായികയായി എത്തുന്നു.

അരുണ്‍, മൃദുല്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം. നിതിന്‍ ജോര്‍ജ് , അന്‍വര്‍ ഷെരീഫ് , വിനീത കോശി , സൂരജ് കുറുപ്പ്. ജാഫര്‍ ഇടുക്കി, ശാലു റഹീം എന്നിവരാണ് മറ്റു താരങ്ങള്‍.

റൊമാന്റിക് ത്രില്ലര്‍ ഗണത്തിലാണ് ‘ലൂക്ക’ ഒരുങ്ങിയിരിക്കുന്നത്. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ജൂണ്‍ 28 ന് പ്രദര്‍ശനത്തിനെത്തും. ലിന്റോ ജോസഫ് , പ്രിന്‍സ് ഹുസൈന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News