നിഖാബ് വിവാദത്തില്‍ ജമാഅത്തിന് മറുപടിയുമായി ഫസല്‍ ഗഫൂര്‍

എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചതിനു പിന്നാലെയുണ്ടായ വിവാദങ്ങളില്‍ മറുപടിയുമായി എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍.

ഫസല്‍ ഗഫൂറിന്റെ വാക്കുകള്‍:

”നോമ്പുകാലത്ത് വിവാദങ്ങള്‍ക്കോ ശണ്ഠയ്ക്ക് പോകാനോ പാടില്ലെന്നാണ് ഇസ്ലാം പറയുന്നത്. സമസ്തയുടെ പ്രസ് കോണ്‍ഫ്രസില്‍ ഫസല്‍ ഗഫൂറിനെ ഇനി ഇഫ്താറില്‍ പങ്കെടുപ്പിക്കില്ലെന്ന തരത്തില്‍ പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല.

ജമാഅത്ത് ഇസ്ലാമിന്റെ പിന്തുണയുണ്ട്്. മുജാഹിന്ദിന്റെ ഇഫ്ത്താറില്‍ അടുത്തിടെ പങ്കെടുത്തിരുന്നു. ബംഗളൂരൂവില്‍ നടക്കുന്ന ജമാഅത്ത് ഇസ്ലാമിന്റെ സൗത്ത് ഇന്ത്യന്‍ ഇഫ്ത്താറിനും ക്ഷണിച്ചിട്ടിട്ടുണ്ട്. ജമാഅത്തിന് ഒരു പൊളിറ്റിക്കല്‍ കാഴ്ച്ചപ്പാടുണ്ട്.

ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ അത് സംഘപരിവാറിന് മുസ്ലീം സമുദായത്തിനെതിരെ ഉപയോഗിക്കാനാകുമെന്നാണ് അവര്‍ കരുതുന്നത്. ബാബര്‍ കി ഓലാത്ത് ഹിന്ദുസ്ഥാന്‍ ചോടോ എന്നാണ് സംഘപരിവാര്‍ പറയുന്നത്. നിങ്ങള്‍ വിദേശികളാണ് നിങ്ങളുടെ രക്തം വിദേശ രക്തമാണ്. അതുകൊണ്ട് നിങ്ങള്‍ ഈ രാജ്യം വിടുക.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News