പരാജയം: ബിജെപിയില്‍ അസ്വസ്ഥത പുകയുന്നു; ഗതികേട് കുമ്മനത്തിന്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ പരാജയത്തെ തുടര്‍ന്ന് ബിജെപിയില്‍ അസ്വസ്ഥത പുകയുന്നു.

ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് മത്സരിച്ച കുമ്മനത്തിന്റെ പരാജയത്തിനും പതിമൂന്ന് മണ്ഡലങ്ങളില്‍ കെട്ടിവച്ചകാശ് പോലും കിട്ടാത്തതിനും എങ്ങനെ കേന്ദ്രനേതൃത്വത്തോട് മറുപടി പറയുമെന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം.

ശബരിമല സ്ത്രീപ്രവേശനം സുവര്‍ണാവസരമായി കണ്ട് തെരഞ്ഞെടുപ്പിനെനേരിട്ടെങ്കിലും ബിജെപിക്ക് വന്‍ തിരിച്ചടിയാണ് കേരളത്തില്‍ സംഭവിച്ചത്. ഒരു മണ്ഡലത്തില്‍ മാത്രമാണ് രണ്ടാം സ്ഥാനത്തെങ്കിലും എത്താനായത്.

പതിമൂന്നിടത്ത് ബിജെപിക്ക് കെട്ടിവച്ച് കാശ് പോലും ലഭിച്ചില്ല. ഇക്കാരണത്താല്‍ കേന്ദ്ര നേതൃത്വത്തോട് എങ്ങനെ മറുപടി പറയുമെന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം.

എന്നാല്‍ പലമണ്ഡലങ്ങളിലും ബിജെപിക്ക് നേരത്തേതിനേക്കാള്‍ വലിയരീതിയില്‍ വോട്ട് വര്‍ധിപ്പിക്കാനായപ്പോള്‍ ഗവര്‍ണര്‍ സ്ഥാനംരാജി വച്ച് വിജയപ്രതീക്ഷയില്‍ തിരുവനന്തപുരത്ത് മത്സരിച്ച കുമ്മനം രാജശേഖരന് വേണ്ടരീതിയില്‍ വോട്ട് വര്‍ദ്ധിക്കാത്തതും കനത്ത പരാജയവും ബിജെപിക്കുള്ളില്‍ കടുത്ത സംഘര്‍ഷത്തിന് ഇടയാക്കിയിരിക്കയാണ്.

നഗരപരിധിയില്‍ മുന്നേറ്റമുണ്ടാകുമെന്ന് കരുതിയിടത്തെല്ലാം കുമ്മനത്തെ കാലുവാരിയെന്നാണ് ആരോപണം. ഇത് പരിശോധിക്കാന്‍ നേരിട്ട് അന്വേഷണം നടത്തേണ്ട ഗതികേടാണ് കുമ്മനത്തിന്.

അതേസമയം, തെരഞ്ഞെടുപ്പ് അവലോകനം നടത്താന്‍ കൃത്യമായൊരു തീയതി നിശ്ചയിക്കാന്‍ പോലുമാകാതെ അടുത്ത ആഴ്ച വിളിക്കുമെന്നാണ് സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞത്.

സംസ്ഥാനാദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ നിലപാടുകളാണ് പരാജയത്തിന് കാരണമെന്നാണ് മുരളീധരപക്ഷത്തിന്റെ ആരോപണം. ശബരിമല വിഷയം മാത്രം പ്രചരണത്തിന് ഉപയോഗിച്ചതിനും പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. ബിഡിജെഎസ് സ്ഥാനാര്‍ത്ഥിമാരെ ബിജെപി പ്രവര്‍ത്തകള്‍ സഹായിച്ചില്ലെന്നും പലയിടത്തും കാലുവാരിയെന്നും ബിഡിജെഎസ് നേതാക്കളും ആരോപിക്കുന്നുമുണ്ട്.

സംസ്ഥാനത്ത് വലിയൊരു പരാജയം നേരിട്ട ബിജെപിക്കുള്ളില്‍ തെരഞ്ഞെടുപ്പ് ഫലത്തെകുറിച്ച് മിണ്ടാതെ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന ബിജെപി സര്‍ക്കാരിന്റെ ഭാഗമാകാനുള്ള നേതാക്കളുടെ മത്സരമാണ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News