രണ്ടു മത്തങ്ങകളുടെ വില വില 31 ലക്ഷം രൂപ ; ലേലത്തില്‍ വിറ്റുപോയ മത്തങ്ങകളുടെ പ്രത്യേകത കേട്ട് ഞെട്ടി സാധാരണക്കാര്‍

സാധാരണക്കാരും സോഷ്യല്‍മീഡയയും ഒന്നടക്കം ചര്‍ച്ച ചെയ്യുന്നത് രണ്ട് മത്തങ്ങകളുടെ കാര്യമാണ്. ചില സമയങ്ങളില്‍ സാധനങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വിറ്റുപോയ മത്തങ്ങകളുടെ വില കേട്ടാല്‍ ആരായാലും ഒന്നു ഞെട്ടും.

ജപ്പാനിലെ യുബാരിയിലാണ് രണ്ടു മത്തങ്ങകള്‍ അഞ്ചു മില്യണ്‍ യെന്നിന് (ഏകദേശം 31 ലക്ഷം രൂപ)  ലേലത്തില്‍ വിറ്റത്. കാര്‍ഷിക പട്ടണമായ യുബാരിയില്‍ എല്ലാവര്‍ഷവും കാര്‍ഷിക വിളകള്‍ ലേലം ചെയ്യാറുണ്ടെങ്കിലും ഇത്രയും കൂടിയ വിലയില്‍ ഒരു സാധനം വിറ്റുപോകുന്നത് ഇത് ആദ്യമായാണ്.

രുചിയിലും പോഷകത്തിലും അപൂര്‍വയിനമായ മത്തന്‍ വാങ്ങാന്‍ ജനങ്ങള്‍ മത്സരിച്ചതോടെ ലേലം കൊഴുക്കുകയും ഒടുവില്‍  അഞ്ചു മില്യണ്‍ യെന്നിന് (ഏകദേശം 31 ലക്ഷം രൂപയ്ക്ക് ) വില്‍ക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here