വീടിന്റെ സംരക്ഷണത്തിനായി വാര്‍ഡ് മെമ്പറെ വിളിച്ചു; മോഡിയേയും പിണറായിയേയും വിളിക്കാന്‍ കോണ്‍ഗ്രസുകാരനായ വാര്‍ഡ്‌മെമ്പര്‍

വീടിനു മുകളിൽ മണ്ണിടിഞ്ഞ് വീഴുമെന്ന പ്രാണഭയത്താൽ വാർഡ് മെമ്പറെ വിളിച്ച വീട്ടമ്മയോട് നരേന്ദ്രമോഡിയേയും പിണറായി വിജയനേയും വിളിക്കാൻ കോൺഗ്രസുകാരനായ വാർഡ്മെമ്പറുടെ ധിക്കാര മറുപടി.കോൺഗ്രസ് ഭരിക്കുന്ന കൊല്ലം നിലമേൽ പഞ്ചായത്തിലാണ് സംഭവം.

തന്റെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുമെന്ന് പ്രാണഭയത്താൽ വിളിച്ച
നിലമേൽ പഞ്ചായത്ത് ഒന്നാം വാർഡ് കൈതോട് തൊട്ടുവള്ളി എൻ എസ് എം ഭവനിൽ ഇന്ദിരയമ്മയോടാണ് വാർഡ് മെമ്പർ ഹക്കീം മണ്ണിടിച്ചലും മണ്ണൊലിപ്പും തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും മുല്ലക്കര രത്നാകരനേയും വിളിക്കാൻ ആവശ്യപ്പെട്ടത് സംഭവം അറിഞ്ഞ് ഇന്ദിരയുടെ മകൻ മിഥുൻ വാർഡ് മെമ്പർ ഹക്കീമിനെ വിളിച്ചപ്പോൾ ആദ്യം പറഞ്ഞതാവർത്തിച്ചു.

മഴ ആരംഭിച്ചതോടെ മുകളിൽ നിന്ന് വെള്ളം കുത്തൊലിച്ച് വീട്ടിലേക്ക് ഒഴുകുന്നതാണ് ഇവരെ ഭീതിയിലാഴ്ത്തുന്നത്.

ഇ.എം.എസ് ഭവന പദ്ധതി പ്രകാരമാണ് ഇന്ദിര വീട് വെച്ചത്.ഈ വീടിനു മുകൾ ഭാഗത്ത് നിന്ന് താഴേക്കാണ് വഴി നിർമ്മിക്കേണ്ടത്. അശാസ്ത്രീയമായി വഴി നിർമ്മിക്കുന്നതിനെതിരെ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് ഇന്ദിര പറഞ്ഞു.പഞ്ചായത്ത് ഭരണസമിതി നേരിട്ട് സ്ഥലം സന്ദർശിച്ചിട്ടും നാളിതു വരെ പരിഹാരമായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here