നിയമസഭയിലെ കെ എം മാണിയുടെ സീറ്റ് പി ജെ ജോസഫിന് നൽകാനാകില്ലെന്ന് റോഷി അഗസ്റ്റിൻ എം എൽ എ; കേരളാകോണ്‍ഗ്രസിൽ പൊട്ടിത്തെറി

കേരളാകോണ്‍ഗ്രസിൽ പൊട്ടിത്തെറി. നിയമസഭയിലെ കെ എം മാണിയുടെ സീറ്റ് പി ജെ ജോസഫിന് നൽകാനാകില്ലെന്ന് റോഷി അഗസ്റ്റിൻ എം എൽ എ. ഇക്കാര്യമറിയിച്ച് റോഷി സ്പീക്കർക്ക് കത്ത് നൽകി.

ലീഡറുടെ അഭാവത്തിൽ ഡെപ്യൂട്ടി ലീഡർക്ക് പാർളമെന്‍ററി പാർട്ടി നേതാവിന്‍റെ ചുമതല നർകാനാകില്ലെന്നും നേതാവിനെ കണ്ടെത്താൽ സാവകാശം വേണമെന്നും കത്തിൽ പറയുന്നു.

കെ എം മാണി മരണപ്പെട്ടതോടെ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറുടെ കസേര പിജെ ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം എംഎല്‍എയും ജോസഫിന്‍റെ വിശ്വസ്ഥനുമായ മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.

പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി എന്ന അധികാരം ഉപയോഗിച്ചാണ് മോന്‍സ് ഇത്തരം ഒരു കത്ത് നല്‍കിയത്.

എന്നാൽ കെ എം മാണിയുടെ സീറ്റ് പി ജെ ജോസഫിന് നൽകാനാകില്ലെന്ന് ആവശ്യപെട്ട് മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിൻ എം എൽ എ പരസ്യമായി രംഗത്തെത്തി.

ഇക്കാര്യമറിയിച്ച് റോഷി സ്പീക്കർക്ക് കത്ത് നൽകുകയും ചെയ്തു. ഇതോടെ കേരളകോണ്‍ഗ്രസിലെ തർക്കം വീണ്ടും മറനീക്കി പുറത്ത് വരുകയാണ്.

ലീഡറുടെ അഭാവത്തിൽ ഡെപ്യൂട്ടി ലീഡർക്ക് പാർളമെന്‍ററി പാർട്ടി നേതാവിന്‍റെ ചുമതല നർകാനാകില്ലെന്നും നേതാവിനെ കണ്ടെത്താൽ സാവകാശം വേണമെന്നും കത്തിൽ പറയുന്നു.

കേരളാകോണ്‍ഗ്രസിന്‍റെ ഭരണഘടന അനുസരിച്ച് പാർട്ടി ചെയർമ്മാന്‍റെ അദ്യക്ഷതയിൽ കൂടുന്ന യോഗമാണ് ലീഡറെ തീരുമാനിക്കുന്നത്.

പാർട്ടി ചെയർമ്മാനായിരുന്ന കെ എം മാണ് മരണപെട്ടതിനാൽ പുതിയ ചെയർമാനെ തെരഞ്ഞെടുത്താൽ മാത്രമെ പാർളമെന്‍ററി പാർട്ടി ലീഡറെ തെരഞ്ഞെടുക്കുകയുള്ളു.ആയതിനാൽ ലീഡറെ തെരഞ്ഞെടുത്തറിയിക്കാൻ സാവകാശം വേണമെന്നും കത്തിൽ വ്യക്തമായി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News