ആലുവ എടയാർ സ്വർണ്ണക്കവർച്ച കേസിൽ പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി

ആലുവ എടയാർ സ്വർണ്ണക്കവർച്ച കേസിൽ പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നാലുപേരെയും രക്ഷപ്പെടാൻ സഹായിച്ച ഒരാളെയും ആണ് പൊലീസ് പിടികൂടിയത്.

പ്രതികൾ കവർച്ച നടത്തിയത് തങ്ങളാണെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവരെ കോടതി റിമാൻ്റ് ചെയ്തു.
രണ്ടാഴ്ച്ച മുൻപാണ് എടയാർ വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന സി ആർ ജി മെറ്റലേഴ്സ് എന്ന സ്വർണ്ണ സംസ്ക്കരണ ശാലയിലേയ്ക്ക് കൊണ്ടുവന്ന 20 കിലോ സ്വർണ്ണം കവർച്ച ചെയ്യപ്പെട്ടത്.

സംഭവത്തിൽ നേരിട്ട് പങ്കാളികളായ സതീഷ് സെബാസ്റ്റ്യൻ, റാഷിദ്, നസീബ് നൗഷാദ്, സുനീഷ് എന്നീ നാലുപേരെയാണ് മൂന്നാർ കൊടുക്കുമലക്ക് സമീപം കാട്ടിൽ നിന്ന് അന്വേഷണ സംഘം സാഹസികമായി പിടികൂടിയത്.

ചോദ്യംചെയ്യലിൽ കവർച്ച നടത്തിയത് തങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചു. ആദ്യഘട്ട ചോദ്യംചെയ്യലിൽ നൽകിയ പല മൊഴികളും പ്രതികൾ പിന്നീട് മാറ്റിയിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അങ്കമാലി മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കിയ ഇവരെ കോടതി റിമാൻ്റ് ചെയ്തു. ഇവർക്കെതിരെ 397,395, 120 B യടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

നാല് ബൈക്കുകളിലായി എത്തിയ കവർച്ചാ സംഘം കാറിന്റെ ചില്ലുകൾ തകർത്ത്, കാറിലുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം 6 കോടി രൂപയുടെ സ്വർണ്ണവുമായി കടന്നു കളയുകയായിരുന്നു.

അതേ സമയം സ്വര്‍ണ്ണ സംസ്ക്കരണ ശാലയിലെ മറ്റ് ജീവനക്കാര്‍ക്ക് സംഭവവുമായി ബന്ധമുണ്ടൊ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

കൂടാതെ കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണം എങ്ങോട്ട് കൊണ്ടുപോയി എന്നത് സംബന്ധിച്ച് പ്രതികളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here