മധ്യപ്രദേശിലെ ഗോരക്ഷക സംഘത്തിന്‍റെ ആക്രമണം; മുംബൈയില്‍ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു

മുംബൈ: മധ്യപ്രദേശിലെ സിയോനിയില്‍ മുസ്ലിം ചെറുപ്പക്കാരെ ഗോരക്ഷകർ ആക്രമിച്ച സംഭവത്തിൽ മുംബൈയിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു. നിരവധിയാളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നതിന്‌ പിന്നാലെയായിരുന്നു ആക്രമണം. ഓട്ടോയില്‍ പോവുകയായിരുന്നവരെ ബീഫ് കൈവശം വെച്ചെന്നാരോപിച്ചാണ് കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത്‌ വന്നിരുന്നു.

മര്‍ദ്ദനത്തിനിടെ യുവാക്കളെ കൊണ്ട് ‘ജയ് ശ്രീരാം’ വിളിപ്പിച്ചതായും യുവാക്കള്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായ തെരച്ചില്‍ തുടരുകയാണ്.

രാജ്യത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ ഗോരക്ഷാ ആക്രമണമായിരുന്നു സിയോനിയിലേത്‌. ബിജെപി തൂത്തുവാരിയ സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്.

പ്രജ്ഞാ സിങ് ഠാക്കൂറിനെ പോലെ തീവ്രനിലപാടുള്ള നേതാവിനെ ബിജെപിയ്ക്ക് ജയിപ്പിക്കാനായതും മധ്യപ്രദേശിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News