ശരീരഭാഷയും, കടക്കു പുറത്തും, നിറവും നോക്കിയല്ല പിണറായിയെ വിലയിരുത്തേണ്ടത്: വെള്ളാപ്പള്ളി

ശരീരഭാഷയും കടക്കു പുറത്തും നിറവും നോക്കിയല്ല പിണറായിയെ വിലയിരുത്തേണ്ടതെന്ന് വെള്ളാപ്പള്ളി നടേശൻ. പിണറായി സാധാരണക്കാരോടു കാണിക്കുന്ന നീതിയും ധർമ്മവും നോക്കി വേണം അദ്ദേഹത്തെ വിലയിരുത്തേണ്ടത്.

പിണറായി ഈഴവനായതുകൊണ്ടാണ് ഇത്രയും വിമർശനം ഏറ്റുവാങ്ങുന്നതെന്നും മുമ്പ് ആർ.ശങ്കറും വി.എസ്.അച്യുതാനന്ദനും ഗാരിയമ്മയും ഇത്തരത്തിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.

ലോകസഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രിയ കക്ഷികൾ ഒന്നും തോറ്റില്ലെന്നും ജനങ്ങളാണ് പരാജയപ്പെട്ടതെന്നും വെള്ളാപ്പള്ളി കുട്ടിച്ചേർത്തു.

ശ്രീനാരായണ ധർമ്മ പരിപാലന യോഗം കേന്ദ്ര വനിതാസംഘം സംസ്ഥാന കലാ കായികോത്സവ സമാപന സമ്മേളനം വൈക്കത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here