വ്യാജവാര്‍ത്തകള്‍ നല്‍കി ശബരിമലയെ തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് എ പത്മകുമാര്‍; കാണിക്കയായി ലഭിച്ച സ്വര്‍ണവും വെള്ളിയും നഷ്ടപ്പെട്ടു എന്ന വാര്‍ത്ത അടിസ്ഥാനരഹിതം

തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ നല്‍കി ശബരിമലയെ തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.

കാണിക്കയായി ലഭിക്കുന്ന സ്വര്‍ണവും വെള്ളിയും നഷ്ടപ്പെട്ടു എന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണ്. ഓഡിറ്റ് വിഭാഗം കണക്കുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടില്ല. സ്‌ട്രോങ് റൂമുകള്‍ തുറന്ന് പരിശോധിക്കേണ്ടതില്ലെന്നും ഓഡിറ്റ് വിഭാഗം വ്യക്തമാക്കിയതായി പത്മകുമാര്‍ പറഞ്ഞു.

പൊരുത്തക്കേടുള്ള 40 കിലോ സ്വര്‍ണ്ണം സ്‌ട്രോങ്ങ് റൂമില്‍ ഉണ്ടെന്ന് മഹസര്‍ രേഖകളില്‍ വ്യക്തമായതായി ഓഡിറ്റ് വിഭാഗം അറിയിച്ചു.

ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയെപ്പറ്റി ഒരു വര്‍ഷം മുമ്പ് തീരുമാവനിച്ചതാണ്. ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ മൂലമാണ്. ഹൈക്കോടതിയില്‍ നടക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെ ആവശ്യപ്രകാരമാണ് പരിശോധനയെന്നും പത്മകുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News