ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം സ്വയം വിമര്‍ശനപരമായി വിലയിരുത്തുമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം സ്വയം വിമര്‍ശനപരമായി വിലയിരുത്തുമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ വ്യക്തമാക്കി. വര്‍ഗി ദേശിയതയിലൂന്നിയ പ്രചാരണത്തിലൂടെയാണ് ബിജെപി സീറ്റ് നേടിയത്. അധികാരത്തിലെത്തിയുടന്‍ മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അക്രമങ്ങള്‍ ബിജെപി ആരംഭിച്ചെന്നും രണ്ട് ദിവസമായി ദില്ലിയില്‍ ചേര്‍ന്ന പോളിറ്റ്ബ്യൂറോയോഗം ചൂണ്ടികാട്ടി.

പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ സിപിഐഎം പോളിറ്റ്ബ്യൂറോ, പാര്‍ടി ശക്തികേന്ദ്രങ്ങളില്‍ പോലും തിരിച്ചടി ഉണ്ടായെന്ന് ചൂണ്ടികാട്ടി. വോട്ട് ചോര്‍ച്ചയെകുറിച്ച് പ്രാഥമികമായ വിലയിരുത്തല്‍ പിബിയിലുണ്ടായി. അടുത്ത മാസം ചേരുന്ന കേന്ദ്ര കമ്മിറ്റിയോഗം വിശദമായി ചര്‍ച്ച ചെയ്യും.

ഇതിന് മുന്നോടിയായി സ്വയം വിമര്‍ശനമപരമായി തിരഞ്ഞെടുപ്പ് ഫലം സംസ്ഥാനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കും. അതിന്റെ അടിസ്ഥാനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി പാര്‍ടിയെ ശക്തിപ്പെടുത്തുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.

പശ്ചിമ ബംഗാളിലും ത്രിപുരയിലും തിരഞ്ഞെടുപ്പ് മുന്നോടിയായി ഇടത് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് നേരെ സംഘടിതമായ ആക്രമണം ഉണ്ടായി. രണ്ട് പേര്‍ ബംഗാളിലും ഒരാള്‍ ത്രിപുരയിലും കൊല്ലപ്പെട്ടു.

അപകടകരമായ വര്‍ഗിയ സംഘര്‍ഷങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. വര്‍ഗിയതയിലൂന്നിയ ദേശിയതയിലാണ് ബിജെപി പ്രചാരണം നടത്തി സീറ്റ് നേടിയത്.ജനങ്ങള്‍ ദൈനംദിന കാര്യങ്ങളെ ബാധിക്കുന്ന ഒരു വിഷയവും ചര്‍ച്ചയായില്ല.

വിജയം നേടിയതിന് പിന്നാലെ ഹരിയാനയിലും മധ്യപ്രദേശിലും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബിജെപി ആക്രമണം ആരംഭിച്ചിരിക്കുന്നു. രാജ്യത്ത് വരാന്‍ പോകുന്നത് വന്‍ വിപത്ത്.ഇത് നേരിടാന്‍ പൊതുസമൂഹം ഒരുങ്ങണമെന്നും പോളിറ്റ്ബ്യൂറോ ആവിശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News