രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധ ആക്രമണം; പന്ത്രണ്ടോളം വാഹനങ്ങളുടെ ചില്ലുകൾ തകർത്തു

രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധ ആക്രമണം പന്ത്രണ്ടോളം വാഹനങ്ങളുടെ ചില്ലുകൾ എറിഞ്ഞു തകർത്തു ശനിയാഴ്ച അർധരാത്രിയോടെയാണ്‌ റോഡിനു വശങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തകർത്തത് .

കഴക്കൂട്ടം ജങ്ഷനിൽ നിന്നും കുളത്തൂർ റോഡിൽ കെ എസ് ഇ ബി ക്ക് മുൻവശം ഒതുക്കിയിരുന്ന സിഫ്ട് ഡിസൈർ കാറിൻറെ ചില്ലും , കഴക്കൂട്ടം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്‌കൂൾ കോമ്പൗണ്ടിനകത്തു പാർക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലർ സ്‌കൂൾ ബസ് ,കഴക്കൂട്ടം ജ്യോതിസ് സ്‌കൂളിന് സമീപം ഒതുക്കിയിട്ടിരുന്ന കഴക്കൂട്ടം സജിൻ ഭവനിൽ തുളസീധരൻ നായരുടെ അംബാസഡർ കാറിൻറെ മുൻവശത്തേയും പുറകുവശത്തേയും ചില്ലുകൾ , സാജി ആശുപത്രി ജംഗ്‌ഷനിൽ പാർക്ക് ചെയ്തിരുന്ന നർമദയിൽ രാകേഷിൻറെ ടാറ്റ ഐസ് വാഹനാഥിന്റെ ചില്ല് ,കുളത്തൂർ മുക്കോലക്കു സമീപം അജിഭവനിൽ അനൂപിൻറെ കാറിൻറെ മുൻ വശത്തേയും പുറകുവശത്തേയും ചില്ലുകൾ ,കുളത്തൂർ കഴക്കൂട്ടം ബൈപാസിൽ സർവീസ് റോഡിൽ ഇന്ത്യൻ ബാങ്കിന് സമീപം ഒതുക്കിയിരിന്ന ആട്ടോറിക്ഷയുടെ ചില്ല് ,മേനംകുളം ഭാരത് ഗ്യാസ് കമ്പനിക്കുവേണ്ടി കരാർ അ ടിസ്ഥാനത്തിൽ ഓടുന്ന ആട്ടിൻകുഴി സ്വദേശി സത്യശീലൻറെ രണ്ട് ലോറികളുടെ ചില്ലുകൾ ടെക്‌നോപാർക്ക് ഫേസ് ത്രീക്ക് സമീപം കല്ലിങ്ങൽ റോഡിൽ പാർക്കുചെയ്തിരുന്ന അജേഷ്കുമാറിൻറെ ലോറി ,കല്ലിങ്ങൽ തൃപ്പാദപുരം റോഡിൽ പാർക്ക് ചെയ്തിരുന്ന മിനി ബസിൻറെ മുൻവശത്തെ ചില്ല് ,കുശമുട്ടം ക്ഷേത്രത്തിനു സമീപം ദേവാ ലൈറ്റ് ആൻഡ് സൗണ്ടിനു മുൻവശം പാർക്ക് ചെയ്തിരുന്ന ബംഗാൾ സ്വദേശി എൻജിനിയറിങ് വർക്ഷോപ് ഉടമ ബോണിയുടെ ഒമിനി വാൻ എന്നിവയുടെ ചില്ലുകളാണ് കരിങ്കല്ലുകൾ, താബൂക്ക് കല്ലുകൾ എന്നിവ ഉപയോഗിച്ച് തകർത്ത നിലയിൽ കണ്ടെത്തിയത് .

കൂടതെ പള്ളിനടയിൽ മോട്ടോർ സൈക്കിളും തള്ളിയിട്ട നിലയിൽ കണ്ടെത്തി .കഴിഞ്ഞ ഒരു വർഷത്തിന് മുൻപും സമാനമായ രീതിയിൽ വാഹനങ്ങൾക്ക് നേരെ വ്യാപകമായ ആക്രമണം നടന്നിട്ടുണ്ട് അന്ന് നടന്ന ആക്രമണത്തിലും കഴക്കൂട്ടം സ്വദേശി തുളസീധരൻ നായരുടെ വാഹനവും മുക്കോലയ്ക്കൽ സ്വദേശി അനൂപിൻെയും വാഹനങ്ങൾ തകർത്തിരുന്നു .

കഴക്കൂട്ടം ,തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് അക്രമ സംഭവങ്ങൾ നടന്ന സ്ഥലങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള സി സി ക്യാമറകൾ പോലീസ് പരിശോധിച്ചു വരുന്നു.

ടെക്‌നോപാർക്കിനു ചുറ്റുമുള്ള പ്രദേശങ്ങളിലാണ് കൂടുതൽ വാഹനങ്ങൾ നശിപ്പിച്ചിട്ടുള്ളത്. തുമ്പ ,കഴക്കൂട്ടം പ്രദേശങ്ങളിൽ രാത്രികാല പെട്രോളിംഗ് ശക്തമല്ലാത്തതിലാണ് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നാണ് വാഹന ഉടമകൾ പറയുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News