ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തുന്ന ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവ് ആഘോഷമാക്കി മമ്മൂക്കയും ലാലേട്ടനും

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തുന്ന ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവ് ആഘോഷമാക്കി മമ്മൂട്ടിയും മോഹൻലാലും. സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൻ്റെ പരസ്യ ചിത്രത്തിലൂടെയാണ് മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് അഭിനയ രംഗത്ത് തിരിച്ചെത്തിയത്.

പരസ്യചിത്രത്തിൻ്റെ പ്രകാശനം മലയാളത്തിൻ്റെ നടന വിസ്മയങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ ജഗതി ശ്രീകുമാർ എൻ്റർടെയ്ൻമെൻ്റിൻ്റെ ഫേസ്ബുക്ക് പേജിൻ്റെ ഉദ്ഘാടനവും താരങ്ങൾ നിർവ്വഹിച്ചു.

വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റതോടെയാണ് മലയാളത്തിലെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ മലയാള സിനിമയിൽ നിന്ന് വിട്ടു നിന്നത്. ഏഴു വർഷം നീണ്ട ഇടവേളയ്ക്കു ശേഷം സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൻ്റെ പരസ്യചിത്രത്തിലൂടെയാണ് വീണ്ടും ജഗതി ക്യാമറയ്ക്ക് മുന്നിൽ തിരിച്ചെത്തുന്നത്.

മലയാളസിനിമയിൽ പകരക്കാരനില്ലാത്ത ജഗതിശ്രീകുമാറിൻ്റെ തിരിച്ചുവരവ് ആഘോഷമാക്കാൻ എത്തിയത് മലയാള സിനിമയിലെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും ആയിരുന്നു. ഏഴുവർഷമായി ചികിത്സയിൽ കഴിയുന്ന ജഗതിയുടെ ആരോഗ്യം വീണ്ടെടുക്കാൻ അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത് ഗുണകരമാകുമെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.

താരത്തിൻ്റെ നിലവിലെ ആരോഗ്യസ്ഥിതിയുടെ പരിമിതികളിൽ നിന്നുകൊണ്ട് അഭിനയിക്കാവുന്ന ഒരു പരസ്യ ചിത്രമാണ് സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൻ്റേത്. ജഗതിശ്രീകുമാറിൻ്റെ തിരിച്ചുവരവ് ആഘോഷമാക്കാൻ എത്തിയ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ ജഗതി ശ്രീകുമാർ എൻ്റർടെയിൻമെൻ്റ് ഫേസ്ബുക്ക് പേജ് ഉദ്ഘാടനവും മെഗാതാരങ്ങൾ നിർവഹിച്ചു. മലയാള സിനിമാരംഗത്തെ മറ്റു താരങ്ങളും സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് മാനേജിങ് ഡയറക്ടർ എ ഐ ഷാലിമാർ ജഗതിശ്രീകുമാറിൻ്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News