ഉത്തര്‍ പ്രദേശിലെ ബരാബങ്കി ജില്ലയില്‍ വ്യാജ മദ്യം കഴിച്ച 13 പേര്‍ മരിച്ചു. 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങളും ഉള്‍പ്പെടും. ലഖ്‌നൗവില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരെ റാണിഗഞ്ചി എന്ന ഗ്രാമത്തിലുള്ളവരാണ് മരിച്ചവരിലേറെയും.
രാംനഗര്‍ പ്രദേശത്തെ മദ്യഷോപ്പില്‍ നിന്ന് മദ്യം വാങ്ങി കഴിച്ചവരാണ് മരിച്ചവരിലേറെയും. ഗുരുതരാവസ്ഥയിലായ 16 പേരെ ലക്നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഡയാലിസിസിനു വിധേയമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 40 പേരില്‍ മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു.
ആറു പേരെ ലക്നൗവിലെ തന്നെ ബല്‍റാംപൂര്‍, റാംമനോഹര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവര്‍ക്ക് എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവും കാബിനറ്റ് മന്ത്രിയുമായ സിദ്ധാര്‍ഥ് നാഥ് സിംഗ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയുണ്ടായ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here