ബിജെപിയെ മലയാളികള്‍ തള്ളിക്കളഞ്ഞതില്‍ സന്തോഷം; വിനായകന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയം തന്നെ ഞെട്ടിച്ചെന്ന് നടന്‍ വിനായകന്‍.

ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതാണ്. എന്നാല്‍ ആര്‍എസ്എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും വിനായകന്‍ പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നു. ബിജെപി മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം മലയാളികള്‍ തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ട്.

തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടെന്നും എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കാനില്ലെന്നും വിനായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News