വെള്ളത്തിന്‍റെ വില തിരിച്ചറിയാനും സംരക്ഷിക്കാനുമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വെള്ളത്തിന്‍റെ വില തിരിച്ചറിയാനും സംരക്ഷിക്കാനുമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജലസംരക്ഷണം സാധ്യമായാൽ കൃഷിയിൽ അത്ഭുതകരമായ മാറ്റമുണ്ടാക്കാനാകും. പ്രളയം അൽപം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും കൃഷി തിരിച്ചുപിടിച്ച് കാർഷികമേഖലയിൽ സ്വയംപര്യാപ്തതയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി ജലസംഗമത്തിൽ വ്യക്തമാക്കി.

ഹരിതകേരളം മിഷൻ സംഘടിപ്പിച്ച ‘ജലസംഗമ’ത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചാണ് വെള്ളത്തിന്‍റെ മൂല്യം, കൃഷി, മാലിന്യ സംസ്കരണം എന്നിവയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത്. ജലസംരക്ഷണം സാധ്യമായാൽ കൃഷിയിൽ അത്ഭുതകരമായ മാറ്റമുണ്ടാക്കാനാകും. തദ്ദേശസ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ കൃഷിയിൽ നല്ല കുതിച്ചുചാട്ടമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രളയം അൽപം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും കൃഷി തിരിച്ചുപിടിച്ച് കാർഷികമേഖലയിൽ സ്വയംപര്യാപ്തതയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉറവിടമാലിന്യസംസ്‌കരണത്തിനൊപ്പം ആവശ്യമായ സ്ഥലങ്ങളിൽ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാൻറും ആവശ്യമാണ്. യാതൊരു ബുദ്ധിമുട്ടോ പരിസരമലിനീകരണമോ ഇല്ലാത്ത ആധുനികതരം മാലിന്യസംസ്‌കരണ പ്ലാൻറുകൾ സാധ്യമാണെന്ന് വിദേശസന്ദർശനവേളയിലെ സ്വന്തം അനുഭവങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ പ്രവർത്തനങ്ങൾ രാജ്യവും ലോകവും ശ്രദ്ധിക്കുന്നുണ്ട്. വിദേശസന്ദർശനത്തിനിടെ ഐക്യരാഷ്ട്ര സഭയിലെ പ്രതിനിധി സംഘവുമായുള്ള ചർച്ചയിൽ അവർ പറഞ്ഞത് നമ്മുടെ കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതിയെക്കുറിച്ചാണ് എന്നതും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ വി.എസ് സുനിൽകുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവരും സംസാരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News