2ജി സ്പെക്ട്രം കേസ്; 17 പേരെ കുറ്റവിമുക്തരാക്കിയതിനെതിരെ നൽകിയ അപ്പീൽ ഉടൻ പരിഗണിക്കണമെന്ന് സിബിഐ

2ജി സ്പെക്ട്രം കേസിൽ കനിമൊഴി ഉൾപ്പെടെ 17 പേരെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് നൽകിയ അപ്പീൽ ഉടൻ പരിഗണിക്കണമെന്ന് സിബിഐ.

ആവശ്യമുന്നയിച്ച് ദില്ലി ഹൈക്കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ കോടതി ജൂലൈ 30ന് പരിഗണിക്കും. അപ്പീൽ ഒക്ടോബറിൽ കേൾക്കാനായിരുന്നു മുൻപ് കോടതി തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് തൊട്ട് പിന്നാലെയാണ് ഡിഎംകെ നേതാക്കളെ ലക്ഷ്യമാക്കിയുള്ള സിബിഐ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here