സ‌്കൂൾ തുറക്കുന്നതിനു മുമ്പേ പാഠപുസ‌്തകങ്ങൾ വിദ്യാർഥികളിലെത്തിച്ചു; വാക്ക് പ്രവൃത്തിയാക്കി സര്‍ക്കാര്‍

സ‌്കൂൾ തുറക്കുന്നതിനു മുമ്പേ പാഠപുസ‌്തകങ്ങൾ വിദ്യാർഥികളുടെ കൈകളിൽ ‌എത്തിക്കുമെന്ന സർക്കാർ വാഗ‌്ദാനം പാലിക്കപ്പെടുകയാണ‌്.ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലേക്കുള്ള എല്ലാ പാഠപുസ‌്തകങ്ങളും വിതരണത്തിന‌് തയ്യാറായിക്കഴിഞ്ഞു.പുതിയ വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി കെബിപിഎസ് പൂര്‍ത്തിയാക്കി. 97 ശതമാനം പുസ്തകങ്ങളും സ്ക്കൂളുകളിൽ എത്തിച്ചുവെന്നും രണ്ടാംഘട്ട പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണെന്നും കെ ബി പി എസ് അറിയിച്ചു. കാക്കനാട‌് കെബിപിഎസ‌് പ്രസിലാണ‌് പുസ‌്തകങ്ങൾ അച്ചടിക്കുന്നത‌്.

മൂന്നേകാൽ കോടിയിലധികം പുസ്തകങ്ങളാണ് സ്ക്കൂൾ തുറക്കുമ്പോൾ വിതരണം ചെയ്യേണ്ടത്. വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ പുസ്തകം വിതരണം ചെയ്യാൻ ഇത്തവണ കഴിയും. എട്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ മാത്രമാണ് മാറ്റം ഉള്ളത്.

മെയ‌് മാസത്തിൽ അവധിക്കാല ക്ലാസ‌് ആരംഭിച്ചതോടെ പത്താം ക്ലാസുകാർക്ക‌് പുസ‌്തകങ്ങൾ ലഭിച്ചു. മറ്റ‌് ക്ലാസുകൾക്ക‌് സ‌്കൂൾ തുറന്നാൽ ഉടൻതന്നെ കൈയിലെത്തും. ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലേക്കുള്ള പുസ‌്തകങ്ങളുടെ വിതരണം അവസാനഘട്ടത്തിലാണ‌്. 90 ശതമാനം പൂർത്തിയായിക്കഴിഞ്ഞു.

കടലാസ് കരാ‌ർ ഏറ്റെടുക്കാൻ താമസം വന്നതിനാൽ ഇത്തവണ ഡിസംബറിലാണ് കെബപിഎസിൽ പ്രിൻറിംഗ് തുടങ്ങിയത്. സ്വകാര്യ കമ്പനികൾ കരാ‌ർ എടുക്കാൻ തയ്യാറായകാതിരുന്നതിനാൽ തമിഴ്നാട് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള തമിഴ്നാട് ന്യൂസ് പ്രിന്‍റ് അന്‍റ് പേപ്പ്ഴ്സ് ലിമിറ്റഡിൽ നിന്നാണ് ഇത്തവണ കടലാസ് എത്തിച്ചത്.

വലിപ്പം കൂടിയ ഏഴ് ലക്ഷം പുസ്തകങ്ങളിൽ കുറച്ചെണ്ണത്തിന്‍റെ ബൈൻറിംഗ് മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. തമിഴ്നാട്ടിൽ നിന്നും വിദഗ്ധരെ എത്തിച്ച് വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. രണ്ട് കോടി പതിനെട്ടു ലക്ഷം പുസ്തങ്ങളാണ് രണ്ടാം ഘട്ടത്തിൽ വിതരണം ചെയ്യേണ്ടത്. ഇതിന്‍റെ അച്ചടി പുരോഗമിക്കുകയാണ്. ആഗസ്റ്റിൽ പൂർത്തിയാക്കി വിതരണത്തിന് എത്തിക്കും. മൂന്നാം ഘട്ടത്തിൽ അറുപത്തി ഒന്ന് ലക്ഷം പുസ്തകങ്ങൾ വേണം. ഇതും സമയ ബന്ധിതമായി പൂർത്തിയാക്കാനാകും.

സർക്കാർ, എയ‌്ഡഡ് സ്കൂളുകളിലേക്കുള്ള പുസ്തകങ്ങളാണ് ആദ്യം വിതരണം ചെയ്യുക. പിന്നാലെതന്നെ സ്വകാര്യ സ്കൂളുകളിലേക്കുള്ളതും നൽകും. നവംബറിൽ സ്കൂളുകളിൽനിന്ന് ശേഖരിച്ച കണക്കു പ്രകാരമാണ് പുസ്തകങ്ങൾ അച്ചടിച്ചത്. അതത് ഉപജില്ലകളിൽ വിതരണം ചെയ്ത് ബാക്കി വരുന്നവ മടക്കി നൽകാനും ആവശ്യക്കാർക്ക് കൈമാറാനുമൊക്കെ സ്കൂൾ തുറന്ന ശേഷം സൗകര്യമൊരുക്കും. സംസ്ഥാനത്തെ സർക്കാർ എയ‌്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പുസ്തകം സൗജന്യമാണ്.

കഴിഞ്ഞ യുഡി‌എഫ‌് സർക്കാരിന്റെ കാലത്ത‌് വാർഷികപരീക്ഷയ‌്ക്കുപോലും പുസ‌്തകം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. എൽഡിഎ‌ഫ‌് സർക്കാർ വന്നതോടെയാണ‌് സ്ഥിതി മാറിയത‌്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ–-എയ‌്ഡഡ‌് വിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ എണ്ണവും വർധിച്ചു. കഴിഞ്ഞ അധ്യയനവർഷത്തിലും പുസ‌്തകങ്ങൾ സ‌്കൂൾ തുറക്കുമ്പോൾതന്നെ കുട്ടികളുടെ കൈകളിലെത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel