എൽജെഡി നേതൃയോഗം കോഴിക്കോട് തുടങ്ങി; ജെഡിഎസുമായുള്ള ലയനം ചര്‍ച്ച ചെയ്യും

എൽജെഡി നേതൃയോഗം കോഴിക്കോട് തുടങ്ങി. ജെഡിഎസുമായുള്ള ലയനം, തെരഞ്ഞെടുപ്പ് ഫല അവലോകനം എന്നിവയാണ് ചർച്ചവിഷയം ആവുക. അതെസമയം ലയന ചർച്ചകൾ നടത്താൻ പാർട്ടി ആരെയും ചുമതലപെടുത്തിയിട്ടില്ലെന്
അധ്യക്ഷൻ ശ്രേയാംസ് കുമാർ പറഞ്ഞു.

ഇന്നും നാളെയുമാണ് എൽജെഡി നേതൃയോഗം കോഴിക്കോട്ട് നടക്കുന്നത്.സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടേയും യോഗത്തിന് ശേഷം സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കുന്ന സംയുക്ത യോഗവും ചേരും. ജെഡിഎസ് മായി ലയനം വേണമോ എന്ന കാര്യം ചർച്ച ചെയ്യുമെന്നും സംസ്ഥാനസമിതി ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നും മറ്റാരെയും പാർട്ടി നിയോഗിച്ചിട്ടില്ലെന്നും ശ്രേയാംസ്കുമാർ പറഞ്ഞു.

LJD – JDS ലയനം തൽക്കാലം ഇല്ലെന്ന് സൂചനയാണ്ദേശീയ സെക്രട്ടറി ഡോക്ടർ വർഗ്ഗീസ്ജോർജ് നൽകിയത്. ദേശീയതലത്തിൽ RJD യുമായുള്ള ലയനവും ഇപ്പോൾ ഇല്ലെന്നും എന്നാൽ സോഷ്യലിസ്റ്റ് പാർട്ടികളുടെ പുനക്രമീകരണം ഗുണം ചെയ്യുമെന്ന വിലയിരുത്തൽ പൊതുവായി ഉണ്ട്എന്നും അദ്ദേഹം പറഞ്ഞു.

നാളെ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം ആയിരിക്കും എൽജെഡി-ജെഡിഎസ് ലയനവുമായി ബന്ധപെട്ട അന്തിമ തീരുമാനo പ്രഖ്യാപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News