ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റ് പി.സന്തോഷിന്റെ വീടിനു നേരെ ആക്രമണം

കൊല്ലം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റ് പി.സന്തോഷിന്റെ വീടിനു നേരെ ആക്രമണം. കല്ലേറിൽ ജനാലചില്ലുകൾ തകർന്നു. കാറിനും കേടുപാടുണ്ട്. ബിജെപി- ആർഎസ്സ്എസ്സ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.

ഇന്നലെ രാത്രി രണ്ടു മണിക്കാണ് സംഭവം.  കേരളപുരത്ത പി.സന്തോഷിന്റെ വീടായ സുശമാലയത്തിനു നേരെയായിരുന്നു കല്ലേറ്.  ഗേറ്റിനു പുറത്തുനിന്നാണ് അക്രമികൾ കല്ലെറിഞ്ഞതെന്ന് സംശയിക്കുന്നു. വീടിന്റെ ജനാല ചില്ലുകൾ തകർന്നു, കാറിനും കേടുപാടുണ്ട്. ശബ്ദം കേട്ട് വീട്ടിലുള്ളവർ ഉണർന്നപ്പഴേക്കും അക്രമികൾ കടന്നു കളഞ്ഞു.

നരേന്ദ്ര മോദിയുടെ സ്ഥാനാരോഹണത്തിനു മുന്നോടിയായി കേരളപുരത്ത് ബിജെപി ആർഎസ്സ്എസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനം നടന്നിരുന്നു.പ്രകടനത്തിനിടെ ബിജെപി പ്രവർത്തകർ കോപനപരമായ മുദ്രാവാക്യം ഉയർത്തിയിരുന്നു.

തുടർന്ന് അർദ്ധരാത്രിയോടെയായിരുന്നു സിപിഐഎം ഏരിയാ കമ്മിറ്റി അംഗംകൂടിയായ പി സന്തോഷിന്റെ വീടിനു നേരെ ആക്രമണം ഉണ്ടായത് സ്ഥലത്ത് ബോധപൂർവ്വംമായി സംഘർഷം സൃഷ്ടിച്ച് ജനങളുടെ സ്വൈര്യ ജീവിതം തകർക്കാനാണ് ആർഎസ്സ്എസ്സ് ബിജെപി ലക്ഷ്യമെന്ന് പോലീസ് സംശയിക്കുന്നു.കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News