നരേന്ദ്രമോദി മന്ത്രി സഭയിൽ വി മുരളീധരന് വിദേശകാര്യ പാർലമെന്ററികാര്യ സഹമന്ത്രിസ്ഥാനം

നരേന്ദ്രമോദി മന്ത്രി സഭയിൽ വി മുരളീധരന് വിദേശകാര്യ പാർലമെന്ററികാര്യ സഹമന്ത്രിസ്ഥാനം.വിമാനക്കൂലി വർധനവ് ഉൾപ്പെടെയുള്ള പ്രവാസി പ്രശ്നങ്ങളിൽ പരിഹാരം കാണും. ശബരിമല വിഷയത്തിൽ ഓർഡിനൻസ് അല്ല നിയമപരിഹാരത്തിനേ ശ്രമിക്കൂ എന്നും വി മുരളീധരൻ വ്യക്തമാക്കി. ഇ അഹമ്മദിനും ശശി തരൂരിനും ശേഷം വിദേശ കാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മൂന്നാമത്തെ മലയാളിയാണ് വി മുരളീധരൻ

വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനമാണ് വിദേശകാര്യ സഹമന്ത്രിസ്ഥാനത്തിന് വി മുരളീധരനെ അർഹനാക്കിയത്. പ്രവാസികളുടെ  വിമാനക്കൂലി വർധനവ്, പ്രവാസി വോട്ട് അവകാശം എന്നീ വിഷയങ്ങൾക്കായിരിക്കും മന്ത്രി എന്ന നിലയിലുള്ള പ്രഥമ പരിഗണനയെന്ന് വി മുരളീധരൻ വ്യക്തമാക്കി.

പെരുന്നാൾ പ്രമാണിച്ചുള്ള വിമാന യാത്രക്കൂലി കുറയ്ക്കാൻ  അടിയന്തര  ഇടപെടൽ നടത്തും.കേരളത്തിന്റെ വികസനത്തിന് വേണ്ടി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും വി മുരളീധരൻ പറഞ്ഞു.  പ്രഹ്ലാദ് ജോഷിക്കും എസ് ജയശങ്കറിനും ഒപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം സമവായത്തിലൂടെ ബില്ലുകൾ പാസാക്കാനാണ് ശ്രമിക്കുകയെന്നും കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിൽ ഓർഡിനൻസ് അല്ല നിയമപരിഹാരത്തിനേ ശ്രമിക്കൂ എന്നും വി മുരളീധരൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here