ഉത്തരേന്ത്യയില്‍ കനത്ത ചൂട്; ദില്ലിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ദില്ലിയില്‍ കനത്ത ചൂടിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 46സിഗ്രി അണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.

വരും ദിവസങ്ങളില്‍ 50 ഡിഗ്രി വരെ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത ഉള്ളതിനാല്‍ ചൂട് സമയത്തു പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദില്ലിക്ക് പുറമെ ഹരിയാന, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here