ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് എല്‍ജെഡി

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് എല്‍ജെഡി. എന്നാല്‍ യുവതി പ്രവേശനം വലിയ തെറ്റിധാരണ ഉണ്ടാക്കിയെന്ന് എല്‍ജെഡി സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ചെറിയ പാര്‍ടി വലിയ പാര്‍ടിയില്‍ ലയിക്കുകയാണ് പതിവെന്ന് ശ്രേയാംസ്‌കുമാര്‍ പറഞ്ഞപ്പോള്‍, ജെഡിഎസ്-എല്‍ജെഡി ലയനം സമീപ ഭാവിയില്‍ ഉണ്ടാവുമെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ കെ കൃഷ്ണന്‍കുട്ടി പ്രതികരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയം അപ്രതീക്ഷിതമെന്ന് കോഴിക്കോട് ചേര്‍ന്ന എല്‍ജെഡി സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ വരണമെന്ന ആഗ്രഹം കേരളത്തില്‍ യുഡിഎഫിന് ഗുണം ചെയ്തു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടാണ്. എന്നാല്‍ യുവതി പ്രവേശനം വലിയ തെറ്റിധാരണ ഉണ്ടാക്കിയെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരിസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ശൈലിയില്‍ അപാകത ഇല്ലെന്നും ശരിയായ നിലയിലാണ് സര്‍ക്കാരിനേയും മുന്നണിയേയും അദ്ദേഹം നയിക്കുന്നതെന്നും എല്‍ജെഡി നേതാക്കള്‍ പറഞ്ഞു. ചെറിയ പാര്‍ടി വലിയ പാര്‍ടിയില്‍ ലയിക്കുകയാണ് പതിവെന്ന് ജെഡിഎസ് ലയനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

എന്നാല്‍ ജെഡിഎസ്- എല്‍ജെഡി ലയനം സമീപ ഭാവിയില്‍ ഉണ്ടാവുമെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ മന്ത്രി കെ കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. സ്ഥാനങ്ങള്‍ സംബന്ധിച്ച ഫോര്‍മുല ഉരുത്തിരിഞ്ഞ ശേഷമാവും ലയനം സംബന്ധിച്ച് തുടര്‍ ചര്‍ച്ച ഉണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News