ട്രെയിനില്‍ കയറിയ മകളെ കാണാതായി; സഹായം അഭ്യര്‍ത്ഥിച്ച് പിതാവ്

ട്രെയിനില്‍ കയറിയ മകളെ കാണാതായെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ച് ഫേസ്ബുക്കില്‍ പിതാവിന്റെ പോസ്റ്റ്. മീനങ്ങാടി കാക്കവയല്‍ തൊഴുത്തുപറമ്പില്‍ ശിവജിയുടെയും ബിന്ദുവിന്റെയും മകള്‍ വിഷ്ണുപ്രിയ (17)യെയാണ് ട്രെയിനില്‍ കാണാതായത്.

ചോറ്റാനിക്കരയിലെ അമ്മയുടെ വീട്ടില്‍ പോയ വിഷ്ണുപ്രിയ, വെള്ളിയാഴ്ച പകല്‍ 11നാണ് തൃപ്പൂണിത്തുറയില്‍നിന്ന് മംഗലൂരുവിലേക്കുള്ള ട്രെയിനില്‍ കയറിയത്. വൈകിട്ട് ആറോടെ കോഴിക്കോട് ഇറങ്ങേണ്ടതായിരുന്നുവെന്നും എന്നാല്‍ വീട്ടില്‍ എത്തിയിട്ടില്ലെന്നുമാണ് അച്ഛന്‍ ശിവജി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

വിഷ്ണുപ്രിയയുമായി ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറും ഇല്ല. നീല ചുരിദാറാണ് വേഷം. വിവരം കിട്ടുന്നവര്‍ 9605964319 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു.

മീനങ്ങാടി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായും വീട്ടുകാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News