നിപ സംശയം: പരിശോധനാ ഫലത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍; ”ആരും ഭയപ്പെടേണ്ട കാര്യമില്ല, ശക്തമായി നേരിടും”: ആറു പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച് ചികിത്സ തേടിയ യുവാവിന്റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍.

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അയച്ച സാമ്പിളുകള്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇവിടെ നിന്നും പുനെയിലേക്ക് അയച്ച് ഫലം കാത്തിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

നിപ ബാധിച്ചോയെന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ ഉറപ്പിക്കാനാവൂ. നിപയാണെന്ന് സ്ഥിരീകരിച്ചാല്‍ പരിഭ്രമിക്കേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് അതിനെ ശക്തമായി നേരിടുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇടുക്കി തൊടുപുഴയില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് ആശുപത്രിയിലുള്ളത്. എറണാകുളം പറവൂര്‍ സ്വദേശിയായ ഇയാള്‍ തൃശൂരില്‍ ഒരു ക്യാമ്പില്‍ പങ്കെടുത്തിരുന്നു. ഈ സ്ഥലങ്ങളിലും ജാഗ്രത നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. യുവാവിന്റെ സുഹൃത്തുക്കളായ ആറു പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News