ബാംഗ്ലൂര്‍ നഗരത്തിലെ സാഹസിക ഇടങ്ങള്‍

ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിടമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലൊന്നുമാണ് ബാംഗളൂര്‍. തീര്‍ത്ഥാടനകേന്ദ്രങ്ങളും ,മലനിരകളും കടലും കടല്‍തീരങ്ങളും സാഹസിക ഇടങ്ങളുമൊക്കെ കൂടിചേരുന്ന ഒരു ട്രാവല്‍ ഹബ്ബായ് ബാംഗളൂരില്‍ സന്ദര്‍ശിക്കാവിന്ന ചില ഇടങ്ങള്‍ പരിചയപെടാം.

സാവന്‍ദുര്‍ഗ്ഗ

ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍പ്പാറ എന്നറിയപ്പെടുന്ന ഇടമാണ് സാവന്‍ദുര്‍ഗ്ഗ .ബാംഗ്ലൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് ഒറ്റക്കല്‍പ്പാറ സ്ഥിതിചെയ്യുന്നത്.ഇവിടെ പാറയിലൂടെ സാഹസികമായി മുകളിലേക്ക് കയറുകയാണ് ചെയ്യേണ്ടത്.കൃത്യമായ പടവുകള്‍ ഇല്ലാത്തതിനാല്‍ മലകയറ്റം ദുഷ്‌കരമാണ്. ബംഗളൂരുകാരുടെ വീക്കെന്‍ഡ് ഡെസ്റ്റിനേഷനായ ഇവിടം മരണത്തിന്റെ കുന്ന് എന്നാണറിയപ്പെടുന്നത്.ഡെക്കാന്‍ പീഢഭൂമിയുടെ ഒരു ഭാഗം കൂടിയായ ഇവിടം സമുദ്ര നിരപ്പില്‍ നിന്നും 1226 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഹൊഗനക്കല്‍ വെള്ളച്ചാട്ടം

കാവേരി നദി സമ്മാനിക്കുന്ന ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നായ ഹൊഗനക്കല്‍ വെള്ളച്ചാട്ടം ബാംഗ്ലൂരില്‍ നിന്നും 148 കിലോമീറ്റര്‍ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.കാര്‍ബൊറ്റെറ്റ് പാറകളാല്‍ നിറഞ്ഞ ഇവിടം ഇന്ത്യയിലെ നയാഗ്ര എന്നും അറിയപ്പെടുന്നു. മഴക്കാലമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ച സമയം.

നന്ദിഹില്‍സ്

ചിക്കബെല്ലാപൂര്‍ ജില്ലയിലാണ് നന്ദിഹില്‍സ് സ്ഥിത്ി ചെയ്യുന്നത് . അതിരാവിലെ എത്തിയാല്‍ കോടമഞ്ഞില്‍ പുതച്ച് മൂടിക്കിടക്കുന്ന മലകളുടെ അതീവ സുന്ദരമായ കാഴച കാണാം. മൈസൂര്‍ സുല്‍ത്താനായിരുന്ന ടിപ്പു സുല്‍ത്താന്‍ വേനല്‍ക്കാലം ചിലവിട്ടത് നന്ദിഹില്‍സിലായിരുന്നു. ഇതിനായി അദ്ദേഹം ഇവിടെ ഒരു കൊട്ടാരവും കീഴടക്കാന്‍ സാധ്യമല്ലാത്തത് എന്നപേരില്‍ ഒരു കൊട്ടാരവും പണികഴിപിച്ചു. അതുപോലെ
ടിപ്പു സുല്‍ത്താന്‍ പണികഴിപ്പിച്ച നന്ദിദുര്‍ഗ് എന്ന കോട്ടയും നന്ദി ഹില്‍സിലാണ്. എന്നാല്‍ 1791 ല്‍ ഈ കോട്ട ബ്രിട്ടീഷുകാര്‍ കീഴടക്കി.

അന്തര്‍ ഗംഗെ

അന്തര്‍ഗംഗെ എന്നാല്‍ ഭൂമിക്കുള്ളിലെ ഗംഗ എന്നാണ് അര്‍ഥം. ദക്ഷിണ കാശി എന്നും അറിയപ്പെടുന്ന ഇവിടം സാഹസികര്‍ തേടിപ്പിടിച്ചെത്തുന്ന ഇടങ്ങളിലൊന്നാണ്. ബാംഗ്ലൂരില്‍ നിന്നും 68 കിലോമീറ്റര്‍ അകലെ കോലാര്‍ ജില്ലയിലാണ് അന്തര്‍ഗംഗെ സ്ഥിതി ചെയ്യുന്നത് . കല്ലുകള്‍ നിറഞ്ഞ വഴികളിലൂടെ നചന്ന് പാറക്കെട്ടുകളിലൂടെ വലിഞ്ഞ് കയറി മുന്നോട്ട് പോവുകയാണ് ഇവിടുത്തെ ഹൈക്കിങ്ങിന്റെ പ്രത്യേകത. ഇവിടെ ചില ഗുഹകളും കാണാം. വീതി കുറഞ്ഞ പാതയിലൂടെ കുത്തനെ ഇറക്കമിറങ്ങിയുള്ളതാണ് ഇവിടുത്തെ ഗുഹയിലേക്കുള്ള യാത്ര. ക്യാംപിങ്ങിനും നൈറ്റ് ട്രക്കിങ്ങിനുമായും ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട.

രാമനഗര

ബംഗളൂര്‍ സിറ്റി ജംങ്ഷനില്‍ നിന്നും 54.5 കിലോമീറ്ററും മൈസൂര്‍ ജംങ്ഷനില്‍ നിന്നും 95 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന രാമനഗര കര്‍ണ്ണാടകയുടെ സില്‍ക്ക് സിറ്റി എന്നാണ് അറിയപ്പെടുന്നത്. കര്‍ണ്ണാടകയിലെ ഏറ്റവും മനോഹരമായ കുന്നുകളും മലകളും സ്ഥിതി ചെയ്യുന്ന ഇവിടം കുന്നുകളുടെ താഴ്വരയിലെ ഒരു കൊച്ചു സ്വര്‍ഗ്ഗം തന്നെയാണ്. സാഹസിക പ്രിയരായ സഞ്ചാരികള്‍ തേടിയെത്തുന്ന ഇടമാണ് രാമനഗര . സമുദ്രനിരപ്പില്‍ നിന്നും മൂവായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ താരതമ്യേന കടുപ്പം കുറഞ്ഞ ട്രക്കിങ്ങാണ്. കര്‍ണ്ണാടകയില്‍ ഏറ്റവും കൂടുതല്‍ പട്ടിന്റെ വ്യാപാരം നടക്കുന്നതും ഇവിടെയാണ് അതുപോലെ തന്നെ ഏഷ്യയിലെ ഏറ്റവും വലിയ കൊക്കൂണ്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ബെംഗളുരു നഗരത്തില്‍ നിന്നും 60 കിലോമീറ്ററിനുള്ളിലാണ് രാമനഗര സ്ഥിതിചെയ്യിന്നത്.

ബീമേശ്വരി

ബാംഗ്ലൂരില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയാണ്് ഭീമേശ്വരി സ്ഥിതി ചെയ്യുന്നത്. കാവേരി നദിയോട് ചേര്‍ന്ന് കിടക്കുന്ന മനോഹരമായ ഫിഷിംഗ് ക്യാംപ് ഭീമേശ്വരിയിലെത്തുന്ന യാത്രികര്‍ക്ക് കാണാം. ഫിഷിങ്ങ്, സിപ് ലൈനിങ്, കയാക്കിങ്ങ്, തുടങ്ങിയ സാഹസിക വിനോദങ്ങളില്‍ പങ്കെടുക്കുക എന്നതാണ് ഇവിടേക്ക് യാത്രികരെ ആകര്‍ഷിക്കുന്നത്. വനത്തിനുള്ളിലൂടെയുള്ള ട്രക്കിങ്ങ്, ആനസംരക്ഷണ കേന്ദ്രം, മണ്ണകൊണ്ടുണ്ടാക്കിയ കോട്ടേജിലെ താമസം തുടങ്ങിയവ ഇവിടെയെത്തിയാല്‍ ആസാവദിക്കാം.ചൂണ്ടയിടല്‍, റിവര്‍ റാഫ്റ്റിംഗ്, ട്രക്കിംഗ്, ചങ്ങാടയാത്ര തുടങ്ങിയവയാണ് ഇവിടത്തെ മറ്റ് വിനോദങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel