മോഹനന്‍ വൈദ്യരെപ്പോലെ അബദ്ധങ്ങള്‍ ചെയ്യുന്നവരെ ജനം ബഹിഷ്‌ക്കരിക്കണം; വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയിലൂടെ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍

സോഷ്യല്‍മീഡിയയിലൂടെ വ്യാജപ്രചരണം നടത്താതിരിക്കുക. കഴിഞ്ഞ തവണ മോഹനന്‍ വൈദ്യരെപ്പോലുള്ള ആളുകള്‍ എവിടെ നിന്നോ മാമ്പഴം പെറുക്കിക്കൊണ്ടു വന്ന് കടിച്ചു കാണിച്ചു. ഇത്തരം പരിപാടികള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടതായി വരും.

വളരയെധികം ശ്രദ്ധിക്കേണ്ട സമയത്ത് ഇത്തരത്തില്‍ അബദ്ധങ്ങള്‍ ചെയ്യുന്നവരെ ആളുകള്‍ ബഹിഷ്‌ക്കരിക്കണം. അതൊന്നും ആളുകള്‍ ചെവിക്കൊള്ളരുത്. ഇവിടെ സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളും ആരോഗ്യവകുപ്പും നല്‍കുന്ന മുന്നറിയിപ്പുണ്ട്. അതാണ് സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News