സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാം; നിപയെ പ്രതിരോധിച്ച അനുഭവ പരിചയം നമ്മുടെ മുന്നിലുണ്ട്: കോടിയേരി

തിരുവനന്തപുരം: നിപ ബാധയെ സംബന്ധിച്ച് സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോടിയേരിയുടെ വാക്കുകള്‍:

എറണാകുളത്ത് ചികില്‍സയിലുള്ള വിദ്യാര്‍ഥിക്ക് നിപ സ്ഥിരീകരിച്ചിരിയ്ക്കയാണ്.

രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംസ്ഥാനത്തിന്റെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ക്ക് പൂര്‍ണ സജ്ജമെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്. ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ല. ജാഗ്രത പുലര്‍ത്തി, എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് നമുക്ക് പ്രതിരോധം തീര്‍ക്കാം.

നിപയെ പ്രതിരോധിച്ച അനുഭവ പരിചയം നമ്മുടെ മുന്നിലുണ്ട്. ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ ആശങ്കയില്ലാതെ മുന്നോട്ടു പോകാനാവും. സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ നമുക്ക് പാലിക്കാം.

ഒറ്റക്കെട്ടായി നിന്ന് നിപ വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാ ജനവിഭാഗങ്ങളും തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News