”ആചാര സംരക്ഷണം ആയിരുന്നില്ല, ഹിന്ദു വനിതകളുടെ വോട്ട് മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യം” മുന്‍ ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍

ദില്ലി: ശബരിമല വിഷയത്തില്‍ ബിജെപിയുടേത് ഇരട്ടത്താപ്പെന്ന് മുന്‍ ബിജെപി നേതാവ് ഉദിത് രാജ്.

ആചാര സംരക്ഷണം ആയിരുന്നില്ല, ഹിന്ദു വനിതകളുടെ വോട്ട് മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യം. മുന്‍ കേന്ദ്ര മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് ജയന്തി ആഘോഷത്തിലാണ് മുന്‍ ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍.

സുപ്രീംകോടതി വിധിക്ക് വേണ്ടി വാദിച്ച താന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടെന്നും ഉദിത് രാജ് വെളിപ്പെടുത്തി. ആചാരം സംരക്ഷിക്കണമെന്നു പറയുന്ന ബിജെപി മുതലഖ് വിഷയത്തില്‍ എടുക്കുന്ന നിലപാട് ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണെന്നും ഉദിത് രാജ് ചൂണ്ടിക്കാട്ടി.
താന്‍ പാര്‍ട്ടി വിടാന്‍ ഉള്ള കാരണം ബിജെപിയുടെ ഇത്തരം നയങ്ങള്‍ ആണെന്നും അദ്ദേഹം വാക്തമാക്കി.

ആദ്യമായല്ല, ബിജെപിക്കെതിരെ ഉദിത് രാജ് രംഗത്തെത്തുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കാതെ പോയത് കേരളത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസം ഉള്ളത് കൊണ്ടാണെന്നും ഉദിത് രാജ് അഭിപ്രായപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here