നിപ്പയെ പ്രതിരോധിക്കാന്‍ സോപ്പ് മികച്ച ആയുധമാണ്.
ദിവസവും പലവട്ടം സോപ്പിട്ടു കൈകള്‍ തമ്മിലുരച്ചു നന്നായി കഴുകുക. ഭക്ഷണം കഴിക്കുന്നതിനു മുന്‍പു പ്രത്യേകിച്ചും. 40 സെക്കന്‍ഡ് വരെ കൈകള്‍ കഴുകണം. എന്‍വലപ്ഡ് ആര്‍എന്‍എ വൈറസ് ആണ് നിപ്പ. വൈറസിനെ പൊതിഞ്ഞ് ഒരു സൂക്ഷ്മസ്തരത്തിന്റെ പാളിയുണ്ട്.
ആല്‍ക്കലി, ആസിഡ്, ആല്‍ക്കഹോള്‍ ഇവയുടെ സ്പര്ശത്തില് ഈ മൂടല്‍സ്തരം പൊട്ടിപ്പോകും. അതോടെ വൈറസ് നശിക്കും. സോപ്പ് ആല്‍ക്കലി സ്വഭാവമുള്ള വസ്തുവാണെന്നതിനാല്‍ അതിന്റെ സ്പര്‍ശം തന്നെ വൈറസിനെ നശിപ്പിക്കുമെന്നര്‍ഥം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here