പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്‍പ് പ്രതിപക്ഷ പാര്‍ട്ടികള്‍ ദില്ലിയില്‍ യോഗം ചേരും

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ ദില്ലിയില്‍ യോഗം ചേരും. ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യം യോഗം ചര്‍ച്ച ചെയ്യും. പാര്‌ലമെന്റിനകത്തും പുറത്തും വിഷയം സജീവമായി ഉന്നയിക്കുന്നതും നിയമനടപടികള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം 17ന് തുടങ്ങാനിരിക്കൊണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരാന്‍ തീരുമാനിച്ചത്. ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യം യോഗം ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗം വിളിക്കണമെന്ന നിലപാടില്‍ ആണ് കോണ്‍ഗ്രസ്.വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി രണ്ടാമതും അധികാരത്തില്‍ എത്തിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആരോപിക്കുന്നു.

ബംഗാളില്‍ 2014ല്‍ രണ്ട് സീറ്റ് മാത്രം നേടിയ ബിജെപി ഇത്തവണ നേടിയത് 18 സീറ്റുകള്‍. വോട്ടെടുപ്പ് സമയത്ത് പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിസ്ഥാപിച്ചെന്നും, വോട്ടെടുപ്പിനെ ബിജെപി അട്ടിമറിച്ചാതെന്നുമാണ് മമത ബാനര്‍ജി ആരോപിക്കുന്നത്. അതേസമയം പാര്‌ലമെന്റിനകത്തും പുറത്തും വിഷയം സജീവമായി ഉന്നയിക്കുന്നതും നിയമനടപടികള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

 
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News