പറവൂര്‍ രജീഷ് കൊലകേസ്: ഏഴ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടു

പറവൂരില്‍ രജീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഏഴു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടു. അനൂപ്, സുജിത്ത്, ശരത്, ഷാന്‍, സതീഷ്, സുമേഷ്, അജിത്ത് കുമാര്‍ എന്നിവരെയാണ് ഡിവിഷന്‍ ബെഞ്ച് വെറുതെ വിട്ടത്.

ഇവരെ വിചാരണക്കോടതി ജീവപര്യന്തം തടവിനും അഞ്ച് ലക്ഷം രൂപ പിഴക്കുമാണ് ശിക്ഷിച്ചിരുന്നത്. ആരോപണ വിധേയര്‍ നല്‍കിയ അപ്പീലിലാണ് ശിക്ഷ റദ്ദാക്കിയത്.

പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന രതീഷിനെ
മയക്കുമരുന്ന് മാഫിയ കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് രജീഷ് കൊല്ലപ്പെട്ടത്. പ്രതികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പി വിജയഭാനു ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News