ഡെന്‍മാര്‍ക്കിലും വലതുപക്ഷം വീണു; മധ്യ ഇടതുപക്ഷം അധികാരത്തിലേക്ക്

കോപെന്‍ഹാഗന്‍ : ഡെന്‍മാര്‍ക് തെരഞ്ഞെടുപ്പില്‍ വലതുപക്ഷ കക്ഷികളെ പരാജയപ്പെടുത്തി മധ്യ ഇടതുപക്ഷമായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ അധികാരത്തില്‍ . 41 കാരിയായ മെറ്റെ ഫ്രെഡറിക്സണ്‍ നയിച്ച സോഷ്യല്‍ ഡെമോക്രാറ്റുകള്‍ പാര്‍ലമെന്റില്‍ 179 ല്‍ 91 സീറ്റ് നേടിയാണ് മധ്യ അധികാരത്തില്‍ എത്തിയത്.

സോഷ്യല്‍ ഡെമോക്രാറ്റുകളുടെ സഖ്യമായ ‘റെഡ് ബ്ലോക്ക്’ ആണ് ഭരണത്തിലെത്തിയത്. യോജിക്കാന്‍ കഴിയുന്ന കക്ഷികളെ ഒപ്പം ചേര്‍ത്ത് സര്‍ക്കാര്‍ ഉണ്ടാക്കനാണ് നീക്കമെന്ന് നേതാവ് മെറ്റെ ഫ്രെഡറിക്സണ്‍ പറഞ്ഞു. ഡെന്‍മാര്‍ക്കിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന പ്രത്യേകതയും 41 കാരിയായ ഫ്രെഡറിക്സണുണ്ട്. 25.9 ശതമാനം വോട്ടാണ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ കക്ഷികള്‍ക്ക് ലഭിച്ചത്.

കാലാവസ്ഥ വ്യതിയാനം, വിദ്യാഭ്യാസം, പ്രതിരോധം, ആരോഗ്യം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നോര്‍ഡിക് രാജ്യങ്ങളില്‍ ഇടതുപക്ഷം അധികാരത്തിലെത്തുന്ന മൂന്നാമത്തെ രാജ്യം കൂടിയാണ് ഡെന്‍മാര്‍ക്ക്. നേരത്തെ സ്വീഡനിലും ഫിന്‍ലന്‍ഡിലും ഇടതുകക്ഷികള്‍ അധികാരത്തില്‍ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here