പാലക്കാട് മെഡിക്കല്‍ കോളേജ് മെയിന്‍ ബ്ലോക്ക് ഉദ്ഘാടനം ഈ മാസം പതിനാറിന്

പാലക്കാട് മെഡിക്കല്‍ കോളേജിന്റെ മെയിന്‍ ബ്ലോക്ക് ഉദ്ഘാടനം 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍് ഉദ്ഘാടനം ചെയ്യും. അതിവേഗത്തിലാണ് മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുന്നത്. 45 കോടി രൂപ ചിലവഴിച്ചാണ് മൂന്ന് നിലകളിലായി മെയിന്‍ ബ്ലോക്ക് നിര്‍മിച്ചത്. അംഗീകാരം ലഭിക്കുന്നതിന് തടസ്സമായിരുന്ന കാര്യങ്ങളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കിയതോടെ കഴിഞ്ഞ മെയ് 31ന് മെഡിക്കല്‍ കോളേജിന് എംസിഐയുടെ അംഗീകാരം ലഭിച്ചിരുന്നു.

താത്ക്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തിയത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. നിയമനം പിഎസ് സി വഴിയായാല്‍ കാല താമസമെടുക്കും. മെഡിക്കല്‍ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടാതിരിക്കാനാണ് എംസിഐ മാനദണ്ഡങ്ങള്‍ പാലിച്ച് യോഗ്യതയുള്ളവര്‍ക്ക് നിയമനം നല്‍കുന്നതെന്നും എകെ ബാലന്‍ പറഞ്ഞു.

എസ് സി-എസ്ടി വകുപ്പിന് കീഴിലുള്ള രാജ്യത്തെ തന്നെ എകെ മെഡിക്കല്‍ കോളേജാണ് പാലക്കാട്ടേത്. പത്ത് നിലകള്‍ വീതമുള്ള ഗേള്‍സ് ഹോസ്റ്റല്‍, ബോയ്‌സ് ഹോസ്റ്റല്‍ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. മൂന്നു ബ്ലോക്കുകളിലായി 9 നിലകളിലുള്ള ഹോസ്പിറ്റല്‍ സമുച്ചയത്തിന്റെയും നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ഓഗസ്തില്‍ നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News