രാജി ഭീഷണി; രാജ്നാഥ് സിംഗിനെ കൂടുതല്‍ മന്ത്രിസഭ സമിതികളില്‍ ഉള്‍പ്പെടുത്തി

ന്യൂഡെല്‍ഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ രാജി ഭീഷണിക്ക് മുന്നില്‍ വഴങ്ങി മോദി. കൂടുതല്‍ മന്ത്രിസഭ സമിതികളില്‍ രാജ്നാഥ് സിംഗിനെ ഉള്‍പ്പെടുത്തി. വ്യാഴാഴ്ച രാവിലെ പുറത്തിറക്കിയ പട്ടികയില്‍ കേന്ദ്രമന്ത്രിസഭയുടെ സുപ്രധാന ഉപസമിതികളില്‍നിന്ന് ഒഴിവാക്കപ്പെട്ട പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ, പിന്നീട് രാത്രിയോടെ കൂടുതല്‍ സമിതികളില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മന്ത്രിസഭയില്‍ മൂന്നാമനായ അമിത് ഷായെ എല്ലാ സമിതിയിലെ ഉള്‍പ്പെടുത്തിയപ്പോള്‍ രണ്ടാമനായ രാജ് നാഥ്സിംഗിനെ രണ്ട് സമിതികളില്‍ മാത്രം ഉള്‍പ്പെടുത്തിയില്‍ പ്രതിഷേധിച്ച് രാജി ഭീഷണി മുഴക്കിയതായാണ്് റിപ്പോര്‍ട്ട്.

ആര്‍ എസ് എസും രാജ്നാഥ് സിങിനായി സമ്മര്‍ദ്ദം ചെലുത്തി.എന്നാല്‍ രാജി സന്നദ്ധത അറിയേചെന്ന വാര്‍ത്തകള്‍ രാജ്നാഥ് സിങ്ങിന്റെ ഓഫീസ് തള്ളി.മോദി സര്‍ക്കാര്‍ രണ്ട് മന്ത്രിസഭ സമിതികളില്‍ മാത്രം ഉള്‍പ്പെടുത്തിയിരുന്ന രാജ്നാഥ് സിംഗിനെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കൂടുതല്‍ സമിതികളില്‍ ഉള്‍പ്പെടുത്തിയത്.തന്നെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് രാജി ഭീഷണി ഉയര്‍ത്തിയതിതിനെ തുടര്‍ന്നാണ് സുപ്രധാന മന്ത്രിസഭ സമിതികളില്‍ രാജ്നാഥ് സിങ്ങിനെ കൂടി ഉള്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജനാഥ് സിങ്ങിന്റെ പ്രതിഷേധത്തില്‍ ആഎസ്എസും ഇടപെട്ടതായും സൂചനയുണ്ട്.പുതുതായി എട്ട് സമിതികളാണ് രൂപീകരിച്ചത്. അതില്‍ മന്ത്രിസഭയിലെ മൂന്നാമനായ അമിത് ഷായെ എല്ലാ സമിതികളും, നിര്‍മല സീതാരാമനെ ഏഴ് സമിതികളും ഉള്‍പ്പെടുത്തിപ്പോള്‍ രാജ്നാഥ് സിംഗിനെ സാമ്പത്തികകാര്യം, സുരക്ഷാകാര്യം എന്നി സമിതികളില്‍ മാത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.

പ്രത്യക്ഷത്തില്‍ മോഡി സര്‍ക്കാരിലെ രണ്ടാമന്‍ ആണെങ്കിലും മന്ത്രിസഭയിലെ അധികാരകേന്ദ്രം മോദി കഴിഞ്ഞാല്‍ അമിത് ഷായാണ് എന്ന തരത്തിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് രാജ്നാഥ് സിങ് പ്രതിഷേധവുമായി രംഗത്തുവന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് രാജ്‌നാഥ്സിംഗിനെ രാഷ്ട്രീയകാര്യം, പാര്‍ലിമെന്ററികാര്യം എന്നീ സമിതികളില്‍ കൂടി ഉള്‍പ്പെടുത്തി. എന്നാല്‍ താന്‍ രാജിവെയ്ക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് മന്ത്രിസഭ സമിതികളില്‍ മാറ്റം വരുത്തിയതെന്ന റിപ്പാര്‍ട്ടുകള്‍ രാജ്നാഥ് സിങ്ങിന്റെ ഓഫീസ് തളളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News