പ്രതിഷേധക്കാര്‍ക്കെതിരെ സൈനികനടപടി: ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സുഡാനെ സസ്‌പെന്‍ഡ് ചെയ്തു

പ്രതിഷേധക്കാര്‍ക്കെതിരായ സൈനിക നടപടിയില്‍ പ്രതിഷേധിച്ച്് ആഫ്രിക്കന്‍ യൂണിയനില്‍ (എ.യു) നിന്ന് സുഡാനെ സസ്പെന്റ് ചെയ്തു. സുഡാനില്‍ ജനാധിപത്യ ഭരണം നിലവില്‍ വരുന്നത് വരെ സസ്‌പെന്‍ഷന്‍ തുടര്‍ന്നേക്കാം.

നിലവിലെ സംഘര്‍ഷം തടയുന്നതിന് ജനാധിപത്യ സര്‍ക്കാ മാത്രമാണ് പോംവഴിയെന്നും ആഫ്രിക്കന്‍ യൂണിയന്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ തീരുമാനം സുഡാനിലെ സൈന്യത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനും നയതന്ത്രപരമായി ഒറ്റപ്പെടാനും സാധ്യതയുണ്ട് .

നിലവില്‍ രാജ്യ ഭരണം നിയന്തിക്കുന്ന സൈന്യത്തിനുള്ളില്‍ തന്നെയുള്ള ഭിന്നതകള്‍ സുഡാനെ അരാജകത്വത്തിലേക്കും ആഭ്യന്തരയുദ്ധത്തിലേക്കും നയിച്ചേക്കാം എന്ന സാഹചര്യം നിലനില്‍ക്കുബോഴാണ്് ് ആഫ്രിക്കന്‍ യൂണിയന്‍ നിര്‍ണ്ണായകമായ തീരുമാനം എടുത്തിരിക്കുന്നത്.


ഏകാധിപതിയായ പ്രസിഡന്റ് ഒമര്‍ അല്‍ ബാശിറിനെ ജനകീയ പ്രക്ഷോപത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്ന് സൈന്യം അധികാരം ഏറ്റെടുത്തിരുന്നു. എന്നാല്‍, ഭരണമാറ്റത്തിന് കാരണമായ ജനകീയ പ്രക്ഷോഭത്തിന്റെ നേട്ടം സൈന്യം സ്വന്തമാക്കാന്‍ ശ്രമിക്കുകയും അതോടെ സൈന്യത്തിനെതിരെ ജനകീയ സമരം ശക്തമായി.

പ്രക്ഷോഭകര്‍ക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെപ്പു നടത്തിയതില്‍ ഇതുവരെ 108 പേര്‍ മരിക്കുകയും 500 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി സുഡാനീസ് ഡോക്ടേഴ്‌സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here